CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 35 Seconds Ago
Breaking Now

തൊലി കറുത്തവരുടെ കൊലപാതകങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലേ? അധ്യാപിക സബീന തെരുവില്‍ വെച്ച് കൊല്ലപ്പെട്ടതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെന്ന് കൗണ്‍സിലര്‍; നിഷേധിച്ച് മാധ്യമങ്ങള്‍; പ്രതി ആരെന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും സംശയമോ?

ആദ്യത്തെ ഡേറ്റിനായി വീട്ടില്‍ നിന്നും അഞ്ച് മിനിറ്റ് മാത്രം നടന്നപ്പോഴാണ് അക്രമി സബീനയെ അടിച്ചുവീഴ്ത്തിയത്

28-കാരി സബീനാ നെസ്സാ പൊതുസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ 38-കാരനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം തുടരന്വേഷണങ്ങളുടെ ഭാഗമായി വിട്ടയച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ കിഡ്ബ്രൂകില്‍ സംശയാസ്പദമായി കാണപ്പെട്ട വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ആളെ തിരിച്ചറിയാന്‍ സഹായിച്ച ജനങ്ങള്‍ക്ക് പോലീസ് നന്ദി പറഞ്ഞു. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണ് പോലീസ് നിലപാട്. 

വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സബീനയെ പിന്നില്‍ നിന്നും ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് ശേഷം 28-കാരിയെ തോളിലേറ്റി ലോക്കല്‍ പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. സബീനയുടെ കൊലപാതകത്തില്‍ ഏറ്റ ഞെട്ടലിന്റെ ആധിക്യം കുടുംബം വ്യക്തമാക്കി. ജോലി കഴിഞ്ഞും, സ്‌കൂളില്‍ നിന്നോ, സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നോ ഒക്കെ മടങ്ങുമ്പോള്‍ തിരക്കേറിയ തെരുവിലൂടെ നടക്കാനും, സുരക്ഷിതരായിരിക്കാനുമാണ് സബീനയുടെ സഹോദരി ജെബിന യാസ്മിന്‍ ഇസ്ലാം ആവശ്യപ്പെടുന്നത്. 

ആദ്യത്തെ ഡേറ്റിനായി വീട്ടില്‍ നിന്നും അഞ്ച് മിനിറ്റ് മാത്രം നടന്നപ്പോഴാണ് അക്രമി സബീനയെ അടിച്ചുവീഴ്ത്തിയത്. ഡെയ്‌ലി ടെലിഗ്രാഫ് ഈ ദൃശ്യങ്ങളെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തതോടെ പോലീസ് തങ്ങള്‍ അന്വേഷിക്കുന്ന പ്രതിയുടെ സിസിടിവി ചിത്രങ്ങള്‍ പങ്കുവെച്ചു. ഇതിനിടെ പെഗല്‍ സ്‌ക്വയറില്‍ സബീനയുടെ സ്മരണയ്ക്കായി വിജില്‍ നടത്തി. യുവതിയുടെ മരണത്തില്‍ രോഷവും, ഹൃദയത്തകര്‍ച്ചയുമാണ് സംഘാടകരായ റീക്ലെയിം ദി സ്ട്രീറ്റ്‌സ് പങ്കുവെച്ചത്. 

ഇതിനിടെ സബീന നെസയുടെ മരണം ബ്രിട്ടീഷ് മാധ്യമങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. തൊലി കറുത്തവരായതിനാല്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ഈ കൊലപാതകം വാര്‍ത്തയായില്ലെന്നാണ് ടവര്‍ ഹാംലെറ്റ്‌സ് കൗണ്‍സിലര്‍ റബീനാ ഖാന്‍ ആരോപിച്ചത്. വെള്ളക്കാരിയായ 36-കാരി സാറാ എവര്‍യാര്‍ഡിന്റെ കൊലപാതകം പോലെ സബീനയുടേത് പരിഗണിച്ചില്ലെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ ആരോപണം ഉയര്‍ത്തി ഖാന്‍ വിമര്‍ശിച്ചത്. 

എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാര്‍ത്ത കവര്‍ ചെയ്‌തെന്നും, സാറയുടെ തിരോധാനത്തിന് ശേഷം മൃതശരീരം കണ്ടെത്താന്‍ ദിവസങ്ങള്‍ വേണ്ടിവന്നതാണ് ഈ വ്യത്യാസത്തിന് ഇടയാക്കിയതെന്നുമാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ ന്യായം. 




കൂടുതല്‍വാര്‍ത്തകള്‍.