CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 9 Seconds Ago
Breaking Now

മമ്മൂക്കയുടെ ആ പ്രകടനത്തില്‍ നിന്ന് ഒന്നു കണ്ണെടുക്കാന്‍ തോന്നില്ല ; പ്രിയപ്പെട്ട ഗാനത്തെ കുറിച്ച് ജയറാം

മമ്മൂട്ടിയുടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് ജയറാം സംസാരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ജയറാം പാട്ടിനെക്കുറിച്ച് സംസാരിക്കുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജോണി വാക്കര്‍ എന്ന ചിത്രത്തിലെ 'ശാന്തമീ രാത്രിയില്‍' എന്ന് തുടങ്ങുന്ന പാട്ടാണെന്നാണ് ഇതില്‍ ജയറാം പറയുന്നത്. ഈ പാട്ട് ടി.വിയില്‍ വരുമ്പോള്‍ താന്‍ ഇപ്പോഴും കാണാറുണ്ടെന്നും ജയറാം പറഞ്ഞു.

'മമ്മൂക്കയ്ക്ക് ഒരു ഡെഡിക്കേഷന്‍ സോങ് എന്ന് പറയുമ്പോള്‍ കഴിഞ്ഞ 35 വര്‍ഷക്കാലത്തെ ഒരുപാട് പാട്ടുകള്‍ പെട്ടെന്ന് ഞാന്‍ ഓര്‍ത്തെടുക്കേണ്ടി വരും. എങ്കിലും പെട്ടെന്ന് ഒരു പാട്ട് പറയാന്‍ പറഞ്ഞാല്‍ പാട്ടിന്റെ ഭംഗി കൊണ്ടും അതിന്റെ അവതരണം കൊണ്ടും എന്റെ മനസില്‍ വരുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ചെയ്ത ജോണി വാക്കര്‍ എന്ന സിനിമയിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനമാണ്.

എനിക്ക് തോന്നുന്നു ഇന്നും ടി.വിയില്‍ ആ ഗാനം വന്നാല്‍ ഒരു സെക്കന്റ് പോലും ഞാന്‍ കണ്ണ് അതില്‍ നിന്നും മാറ്റാറില്ല. ജയറാം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.