CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 29 Minutes 41 Seconds Ago
Breaking Now

ക്യാമറയുടെ മുമ്പില്‍ നമുക്കൊരു രീതിയിലും നാണിച്ചു നില്‍ക്കാന്‍ കഴിയില്ല, സമൂഹം പഠിപ്പിച്ച പല ശീലങ്ങളും മറക്കേണ്ടി വന്നു: ഐശ്വര്യലക്ഷ്മി

തന്റെ കഥാപാത്രങ്ങള്‍ ബോള്‍ഡ് ആണെങ്കിലും ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്ന് നടി ഐശ്വര്യലക്ഷ്മി. 'ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നാണ് വരുന്നത്. സ്ട്രിക്ട് ആയ വിദ്യാഭ്യാസമാണ് ലഭിച്ചത്. സമൂഹം പഠിപ്പിച്ച വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നു. ആര്‍ടിസ്റ്റ് ആയപ്പോള്‍ നേരത്തെ ശീലിച്ച ഒരുപാട് കാര്യങ്ങള്‍ മറക്കേണ്ടി വന്നു.

ക്യാമറയുടെ മുമ്പില്‍ നമുക്കൊരു രീതിയിലും നാണിച്ചു നില്‍ക്കാന്‍ കഴിയില്ല. ഓരോ സിനിമ കഴിയുമ്പോഴും വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും കൂടുതല്‍ ആത്മവിശ്വാസം നേടി' അഭിനയ ജീവിതത്തിന്റെ നാലാം വാര്‍ഷികത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

നൃത്തം ചെയ്യാന്‍ ആദ്യം പേടിയായിരുന്നെന്നും അതൊക്കെ ഇപ്പോള്‍ മാറിയെന്നും നടി പറഞ്ഞു. 'ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു. ഞാന്‍ മോശം ഡാന്‍സര്‍ ആയതുകൊണ്ടല്ല. ഒരു സദസ്സിന് മുമ്പില്‍ ഡാന്‍സ് ചെയ്യേണ്ടി വരുമ്പോള്‍, അല്ലെങ്കില്‍ പെട്ടെന്ന് സ്റ്റെപ്‌സ് തരുമ്പോള്‍ ഒക്കെയാണ് എനിക്ക് പേടി. ഇപ്പോള്‍ ആ ടെന്‍ഷനും പേടിയുമൊക്കെ മാറി. ഡാന്‍സ് ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. സത്യം പറഞ്ഞാല്‍, നല്ല ഡാന്‍സും പാട്ടുമൊക്കെയുള്ള ഒരു സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്.' – അവര്‍ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.