CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 24 Minutes 49 Seconds Ago
Breaking Now

കൊവിഡ് മഹാമാരി വരുത്തിവെച്ച കാത്തിരിപ്പ് വെട്ടിച്ചുരുക്കാന്‍ 6 ബില്ല്യണ്‍ പൗണ്ട് വാഗ്ദാനവുമായി ഋഷി സുനാക്; ബുധനാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ എന്‍എച്ച്എസിന് പണമൊഴുക്കും; കാത്തിരിപ്പ് വെട്ടിച്ചുരുക്കി സ്‌കാനും, സര്‍ജറികളും വേഗത്തിലാക്കും

നികുതി കുറയ്ക്കുന്നില്ലെന്നത് കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടയില്‍ മുറുമുറുപ്പിന് ഇടയാക്കുന്നുണ്ട്

ബുധനാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ എന്‍എച്ച്എസിന് 6 ബില്ല്യണ്‍ പൗണ്ട് പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി ചാന്‍സലര്‍ ഋഷി സുനാക്. മഹാമാരി മൂലം ചികിത്സകള്‍ മുടങ്ങി ഇതിനായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍ നില്‍ക്കുമ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദം കുറയ്ക്കുകയാണ് ലക്ഷ്യം. 

മഹാമാരിക്ക് മുന്‍പുള്ള അവസ്ഥയേക്കാള്‍ 30 ശതമാനം കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് ചാന്‍സലര്‍ എന്‍എച്ച്എസില്‍ നിക്ഷേപം നടത്തുന്നത്. കൂടുതല്‍ പരിശോധനകള്‍, സ്‌കാനുകള്‍, അടിയന്തരമല്ലാത്ത രോഗികള്‍ക്ക് വിവിധ പ്രൊസീജ്യറുകള്‍ എന്നിവ നല്‍കാനാണ് ട്രഷറി ലക്ഷ്യമിടുന്നത്. 

അടിയന്തരമല്ലാത്ത ചികിത്സകള്‍ക്കായി 5 മില്ല്യണിലേറെ രോഗികള്‍ കാത്തിരിക്കുന്നത് ഹെല്‍ത്ത് സര്‍വ്വീസിനെ തകര്‍ച്ചയുടെ വക്കിലേക്ക് എത്തിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡയഗനോസ്റ്റിക് സര്‍വ്വീസുകളെ മാറ്റിയെടുക്കാന്‍ മാത്രമായി 2.3 ബില്ല്യണ്‍ പൗണ്ട് മാറ്റിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട. പരിശോധനയ്ക്കും, ടെസ്റ്റിനും, സ്‌കാനിനും കാത്തിരിക്കുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം. 

എന്നാല്‍ 18 മാസത്തെ അടച്ചുപൂട്ടലില്‍ ബുദ്ധിമുട്ട് നേരിടുന്ന ബിസിനസ്സുകള്‍ക്കും, ജോലിക്കാര്‍ക്കും സഹായകരമാകുന്ന രീതിയില്‍ നികുതി കുറയ്ക്കുന്നില്ലെന്നത് കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടയില്‍ മുറുമുറുപ്പിന് ഇടയാക്കുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിച്ചത് വഴി നേടുന്ന 36 ബില്ല്യണ്‍ പൗണ്ടില്‍ 30 ബില്ല്യണും എന്‍എച്ച്എസിന് കൈമാറുമ്പോഴാണ് പുതിയ നീക്കം. 




കൂടുതല്‍വാര്‍ത്തകള്‍.