CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 41 Seconds Ago
Breaking Now

ഒരേ ദിവസം അവര്‍ ഭൂമിയിലേക്കെത്തി ; ഒരുമിച്ച് അമ്മയുടെ പാതയില്‍ ആതുര സേവനത്തിനും ; നഴ്‌സിങ് ഗ്രാജുവേഷന്‍ നേടിയ മൂന്നു പെണ്‍കുട്ടികള്‍ വാര്‍ത്താ താരമാകുന്നു

അമ്മ തന്നെയാണ് നാലു മക്കളുടേയും റോള്‍ മോഡല്‍.

അമ്മയ്ക്ക് നാലു കുഞ്ഞുങ്ങള്‍ പിറന്നവരില്‍ മൂന്നു പേരും ഒരേ ദിവസം ആതുര സേവനത്തിനിറങ്ങുന്നു. മലയാളി നഴ്‌സ് ജോബി ഷിബു മാത്യുവിന്റെ നാലു മക്കളില്‍ മൂന്നുപേര്‍ യൂണിവേഴ്‌സിറ്റി ഓഫ് സഫോക്കില്‍ നിന്നും നഴ്‌സിങ് ബിരുദം നേടി റോയല്‍ പാപ് വര്‍ത്ത് ആശുപത്രിയില്‍ നഴ്‌സുമാരായി ജോലിയ്ക്ക് കയറുകയാണ്. സംഭവം ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയാണ്. 

ഏയ്ഞ്ചല്‍ കാര്‍ഡിയോളജി വാര്‍ഡിലും അനീറ്റ കാര്‍ഡിയാക് തൊറാസിക് സര്‍ജറി വാര്‍ഡിലും അലീന സ്ലീപ് സ്റ്റഡി വാര്‍ഡിലുമാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.നാലാമത്തെ സഹോദരിയും മൂന്നുപേരുടേയും ജോലിയില്‍ പ്രവേശനം കാണാന്‍ എത്തിയിരുന്നു.ഇപ്‌സ് വിച്ച് ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്മയുടെ കരിയര്‍ കുട്ടികളും തെരഞ്ഞെടുക്കുകയായിരുന്നു. നാലാമത്തെയാണ് യൂണിവേഴ്‌സിറ്റി ഏഫ് ഈസ്റ്റ് ആംഗ്ലിയയില്‍ നിന്ന് ഫിസിയോ തെറാപ്പിയില്‍ യോഗ്യത നേടി നോര്‍ത്താംപ്ടണ്‍ഷയറില്‍ കെറ്ററിംഗില്‍ ജോലി ചെയ്യുന്നു. 

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജോബി ഷിബു മാത്യു യൂണിവേഴ്‌സിറ്റി ഓഫ് സഫോക്കില്‍ നിന്ന് നഴ്‌സിങ് ബിരുദം നേടിയത്. മക്കള്‍ ജീവിതം പടുത്തുയര്‍ത്തിയപ്പോള്‍ അഭിമാനത്തിലാണ് മാതാപിതാക്കള്‍.

2000ലാണ് ഷിബു മാത്യുവും ജോബി മാത്യുവിനും നാലു കുരുന്നുകള്‍ പിറന്നത്. 2007ല്‍ ബ്രിട്ടനിലെത്തിയ ദമ്പതികള്‍ 2008 ല്‍ മക്കളേയും കൊണ്ടുവന്നു. ഇന്ത്യയില്‍ നഴ്‌സിങ് ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും ബ്രിട്ടനില്‍ അംഗീകാരം കിട്ടാന്‍ വീണ്ടും നഴ്‌സിങ് പഠിക്കുകയായിരുന്നു ജോബി.

2017ല്‍ പഠനം പൂര്‍ത്തിയാക്കി ഇപ്‌സ്വിച്ച് ആശുപത്രിയില്‍ ഓങ്കോളജി വാര്‍ഡില്‍ നഴ്‌സായി ജോലി ചെയ്തു. അമ്മ തന്നെയാണ് നാലു മക്കളുടേയും റോള്‍ മോഡല്‍.




കൂടുതല്‍വാര്‍ത്തകള്‍.