CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 34 Minutes 57 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ക്വയര്‍ കമ്മീഷന്‍ നടത്തിയ ഗാനാലാപന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

പ്രെസ്റ്റണ്‍ . ഗ്രേറ്റ് ബ്രിട്ടണ്‍  സീറോ രൂപതാ കമ്മീഷന്‍ ഫോര്‍ ക്വയര്‍ നടത്തിയ  സംഗീത ഗാനാലാപന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു , രൂപതയുടെ വാര്‍ഷികആഘോഷങ്ങളോടനുബന്ധിച്ച്  പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍  നടന്ന കൃതജ്ഞതാ ബലിയര്‍പ്പണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വച്ച് രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ആണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത് . കമ്മീഷന്‍ ഫോര്‍ ക്വയര്‍ ചെയര്‍മാന്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ , വികാരി ജനറാള്‍ ഫാ. ജിനോ അരീക്കാട്ട് എം . സി. ബി. എസ് . കത്തീഡ്രല്‍ വികാരി റെവ. ഡോ .ബാബു പുത്തന്‍ പുരക്കല്‍, രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  വൈദികര്‍ , അല്മായ പ്രതിനിധികള്‍  എന്നിവരും  പങ്കെടുത്തു .

മൂന്നു വിഭാഗങ്ങളില്‍ ആയി നടന്ന മത്സരങ്ങളില്‍ പതിനേഴ് വയസുമുതല്‍ ഇരുപത്തി അഞ്ച്  വയസുവരെ ഉള്ള ആളുകളുടെ വിഭാഗത്തില്‍ ലിറ്റില്‍ കോമണ്‍ സെന്റ്  തോമസ് മൂര്‍ മിഷനിലെ മെറീന പ്രകാശ് , കൊവെന്‍ട്രി സെന്റ് ജോസഫ്‌സ് മിഷനിലെ മെല്‍വിന്‍ പോള്‍സണ്‍ , ആല്‍ഡര്‍ഷോട്ടിലെ സെന്റ് ബെര്‍ണാഡെറ്റ് മിഷനിലെ സോണിയ സാബു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും , മൂന്നും സ്ഥാനങ്ങള്‍ നേടിയിരുന്നു . പതിനൊന്നു മുതല്‍ പതിനാറു വരെയുള്ള പ്രായക്രമ വിഭാഗത്തില്‍ കേംബ്രിഡ്ജ് ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം മിഷനിലെ ടെസ്സ ജോണ്‍ , ഹോണ്‍ ചര്‍ച്ചിലെ സെന്റ് മോണിക്ക മിഷനിലെ ഡാറിന്‍ കെവിന്‍ , ബെഡ്‌ഫോര്‍ഡ് സെന്റ് തോമസ് മിഷനിലെ ഡെന്നാ ജോമോന്‍,ബിര്‍മിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ മിഷനിലെ സൈറ മരിയ ജിജോ  എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി യിരുന്നു .പത്തു വയസു വരെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ വിരാള്‍ സെന്റ് ജോസഫ്‌സ് മിഷനിലെ ഇസബെല്‍ ഫ്രാന്‍സിസ് , സൗത്ത് ഏന്‍ഡ് ഓണ്‍ സീ സെന്റ് പീറ്റേഴ്‌സ് മിഷനില്‍ പെട്ട നെസ്സിന്‍ നൈസ് , വോള്‍വര്‍ഹാംപ്ടനിലെ ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്പ്  മിഷനിലെ  ആന്‍ മേരി തോമസ് എന്നിവരും യഥാക്രമം ഒന്നും , രണ്ടും , മൂന്നും സ്ഥാനങ്ങള്‍ നേടിയിരുന്നു . ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും , സമ്മാനങ്ങള്‍ നേടിയവരെയും , വിധികര്‍ത്താക്കള്‍ ആയിരുന്നവരെയും എല്ലാം അഭിനന്ദിക്കുന്നതായും , അവര്‍ക്കെല്ലാം നന്ദി അര്‍പ്പിക്കുന്നതായും , സമ്മാനം വാങ്ങുവാന്‍ എത്താതിരുന്ന ആളുകള്‍ക്ക് അടുത്തുവരുന്ന പരിപാടികളില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും കമ്മീഷന്‍ ഫോര്‍ ക്വയര്‍ ചെയര്‍ മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു .

 

 




കൂടുതല്‍വാര്‍ത്തകള്‍.