CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 19 Minutes 28 Seconds Ago
Breaking Now

നഴ്‌സിന്റെ മരണം ; നിരപരാധിയായ പങ്കാളി വേട്ടയാടപ്പെട്ടു ; ഒളിഞ്ഞിരുന്ന യഥാര്‍ത്ഥ പ്രതിയെ പിടികൂടി ക്രൈംബ്രാഞ്ച്

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് ടിജിന്‍ ജോസഫല്ലെന്നും സംഭവം നടന്നന്ന് വീട്ടിലെത്തിയ തടിക്കച്ചവടക്കാരന്‍ നസീര്‍ ആണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

പത്തനംതിട്ട കോട്ടാങ്ങലില്‍ പങ്കാളിയുടെ വീട്ടില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞതോടെ തെളിയിക്കപ്പെട്ടത് പൊലീസിന്റെ ആക്രമണത്തിനും സമൂഹത്തിലെ ഒറ്റപ്പെടലിനും ഇരയായ ടിജിന്‍ ജോസഫ് എന്ന യുവാവിന്റെ നിരപരാധിത്വം. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് ടിജിന്‍ ജോസഫല്ലെന്നും സംഭവം നടന്നന്ന് വീട്ടിലെത്തിയ തടിക്കച്ചവടക്കാരന്‍ നസീര്‍ ആണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

12 വര്‍ഷത്തോളം പ്രണയിച്ചവരായിരുന്നു ടിജിനും നഴ്‌സായ യുവതിയും. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയും രണ്ടുപേരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരുടെയും വിവാഹ ബന്ധം തകര്‍ന്നു. ഇതോടെ ടിജിനും യുവതിയും ഒരുമിച്ച് ജീവിതം തുടങ്ങി. 2019 ഡിസംബര്‍ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നഴ്‌സിനെ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ടിജിന്‍ ജോസഫിനെതിരെയാണ് അന്വേഷണം നീങ്ങിയത്. ടിജിന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്ന ആരോപണം ഉയര്‍ന്നു. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

അന്നത്തെ പെരുമ്പട്ടി എസ്‌ഐയായിരുന്ന ഷെരീഫ് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച് അവശനാക്കി. അതിമാരകമായ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്ന് ടിജിന്‍ പറയുന്നു.

എസ്‌ഐ ഷെരീഫിനെതിരെ ടിജിന്‍ കോടതിയില്‍ പരാതി നല്‍കുകയും ഷെരീഫിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ എസ്‌ഐക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.

കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് കേസിലെ യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായത്. യുവതിയുടെ മൃതശരീരത്തില്‍ കണ്ട നിരവധി മുറിവുകളില്‍ ശാസ്ത്രീയ പരിശോധന നടത്തി. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നടക്കം സംശയാസ്പദമായ സാമ്പിളുകള്‍ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കയച്ചു. കൊല്ലപ്പെട്ട യുവതിയുടെ നഖത്തിനടിയില്‍ നിന്നും ലഭിച്ച രക്തവും തൊലിയും അന്വേഷണ സംഘം പരിശോധനയ്ക്കയച്ചു. തുടര്‍ന്ന് അപരിചതരായ ആളുകലെ കേന്ദ്രീകരിച്ച് നടത്തിയ ഡിഎന്‍എ പരിശോധനയും പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. യുവതിയുടെ നഖങ്ങളില്‍ കണ്ടെത്തിയ ഡിഎന്‍എയും നസീറിന്റെ രക്തസാമ്പിളിലെ ഡിഎന്‍എയും തമ്മിലുള്ള സാമ്യം പരിശോധനയില്‍ തെളിയക്കപ്പെട്ടതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവ ദിവസം ടിജിനും അച്ഛനും വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു നസീര്‍. തടിക്കച്ചവടത്തിന് വീട്ടിലെത്തിയതായിരുന്നു പ്രതി. വീട്ടില്‍ യുവതി ഒറ്റക്കാണെന്ന് മനസ്സിലായതോടെ യുവതിയെ ആക്രമിച്ചു. ബലപ്രയോഗത്തിനിടെ യുവതിയുടെ തല ഭിത്തിയില്‍ ഇടിച്ച് ബോധരഹിതയായി. തുടര്‍ന്ന് പ്രതി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.