CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 33 Seconds Ago
Breaking Now

സെന്‍സസ് ഫിദെയ് '. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ വിശ്വാസവബോധ സെമിനാര്‍ .

ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ അഡ്‌ഹോക്  പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിങ്ങിനോടനുബന്ധിച്ച് വിശ്വാസവബോധ സെമിനാര്‍ സംഘടിപ്പിക്കുന്നു . 2014 ഇല്‍  പരിശുദ്ധ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ സെന്‍സെസ് ഫിദെയ് യെ അടിസ്ഥനമാക്കി നടത്തുന്ന ഈ സെമിനാര്‍ നയിക്കുന്നത് റെവ. ഡോ . ജോസഫ് കറുകയില്‍ ( നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ) ആണ് . ഒക്ടോബര്‍12  വെള്ളിയാഴ്ച സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന സെമിനാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും . രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളോടൊപ്പം മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ കൂടി എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു സ്വാഗതം ആശംസിക്കും , പാസ്റ്ററല്‍ കൌണ്‍സില്‍ ജോയിന്റ്  സെക്രെട്ടറി ജോളി മാത്യു നന്ദി അര്‍പ്പിക്കും ,    2023 ല്‍  റോമില്‍  നടക്കുന്ന സാര്‍വത്രിക  സൂനഹദോസിന്  മുന്നോടിയായി പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം സഭ മുഴുവനായും  സാര്‍വത്രിക തലത്തല്‍ ദൈവജനത്തെ മുഴുവന്‍ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താന്‍( ്യെിodaltiy ) ഇതിന്റെ  അടിസ്ഥാനത്തില്‍ ഗ്രേറ്റ്   ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഇതിനൊരുക്കമായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു . ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ ഈ വിഷയത്തെ സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ നടക്കുന്ന  ഈ സെമിനാര്‍ ഏറെ പ്രാധാന്യത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.