CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 7 Seconds Ago
Breaking Now

വാക്‌സിന്‍ ആയുധമാക്കി മഹാമാരിയെ തോല്‍പ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറും; പ്രവചിച്ച് മുന്‍ വാക്‌സിന്‍ മന്ത്രി നദീം സവാഹി; ജൂലൈയില്‍ സ്വാതന്ത്ര്യം നല്‍കിയ തീരുമാനം ശരിയായി; ബ്രിട്ടനെ പരിഹസിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ദുരിതത്തില്‍

സമ്മര്‍, ഓട്ടം സീസണുകളില്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്ക് യുകെയിലാണ് രേഖപ്പെടുത്തിയത്

മഹാമാരിയെ തോല്‍പ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് മന്ത്രി നദീം സവാഹി. ജൂലൈയില്‍ വിലക്കുകളില്‍ ഇളവ് നല്‍കിയത് ശരിയായ തീരുമാനമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞതായി മുന്‍ വാക്‌സിന്‍ മന്ത്രി കൂടിയായ സവാഹി ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസില്‍ തിരക്ക് കുറഞ്ഞ ചൂടേറിയ മാസങ്ങളില്‍ വൈറസിനെ വ്യാപിക്കാന്‍ അനുവദിച്ച് കൊണ്ടാണ് യുകെ പോരാട്ടം നടത്തിയത്. 

ആ ഘട്ടത്തില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ ബ്രിട്ടനെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യക്തമായ മേല്‍ക്കൈ നേടാന്‍ സഹായിച്ചത്. ഫ്രീഡം ഡേ മുന്‍കൂട്ടി നടപ്പാക്കിയതാണ് യൂറോപ്യന്‍ സ്റ്റൈലുള്ള തരംഗത്തില്‍ നിന്നും യുകെയെ രക്ഷിച്ചതെന്ന് വിദഗ്ധരും സമ്മതിക്കുന്നു. പാന്‍ഡെമിക്കില്‍ നിന്നും എന്‍ഡെമിക്കിലേക്ക് മാറിയ ആദ്യത്തെ പ്രധാന സമ്പദ് ഘടനയും യുകെയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ഡെല്‍റ്റാ കേസുകള്‍ പുറത്തിറക്കിയതിന് പുറമെ ബൂസ്റ്റര്‍ വാക്‌സിനുകള്‍ പ്രദാനം ചെയ്യുന്നതിലും മറ്റ് ഇയു അയല്‍ക്കാരേക്കാള്‍ ഏറെ മുന്നിലാണ് ബ്രിട്ടന്‍. ഭൂഖണ്ഡലത്തില്‍ ഡെല്‍റ്റാ വേരിയന്റ് പുതിയ തരംഗം സൃഷ്ടിച്ചതോടെ പല രാജ്യങ്ങളും കര്‍ശന വിലക്കുകള്‍ തിരിച്ചെത്തിക്കുകയും, ജനരോഷം ഏറ്റുവാങ്ങുകയുമാണ്. യൂറോപ്പിലെ 'വലിയ രോഗി' എന്ന പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ശേഷമാണ് യുകെയുടെ തിരിച്ചുവരവ്. 

സമ്മര്‍, ഓട്ടം സീസണുകളില്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്ക് യുകെയിലാണ് രേഖപ്പെടുത്തിയത്. 'നമ്മുടെ നാല് ഘട്ട പ്ലാന്‍ വഴിയാണ് സമ്മറില്‍ സമ്പദ് വ്യവസ്ഥ തുറക്കാന്‍ കഴിഞ്ഞത്. ചിലര്‍ അതൊരു തെറ്റായി ചൂണ്ടിക്കാണിച്ചു. പക്ഷെ അതായിരുന്നു ശരിയെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. മിക്കവാറും വാക്‌സിനുകള്‍ ഉപയോഗിച്ച് മഹാമാരിയെ എന്‍ഡെമിക്കായി ചുരുക്കിയ ആദ്യ സമ്പദ് വ്യവസ്ഥ നമ്മുടേതാകുമെന്നാണ് പ്രതീക്ഷ', നദീം സവാഹി എല്‍ബിസി റേഡിയോയോട് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.