CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 17 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ കെയര്‍ ഹോം അന്തേവാസികള്‍ക്ക് ഫിസര്‍ വാക്‌സിന് പകരം കുത്തിവെച്ചത് ഉപ്പുവെള്ളം! അബദ്ധം മനസ്സിലാക്കിയപ്പോള്‍ അതേ ദിവസം വാക്‌സിന്‍ നല്‍കി; ആരും അറിയാതെ മറച്ച സംഭവങ്ങള്‍ വെളിച്ചത്ത് വന്നത് രേഖകള്‍ പുറത്തുവന്നതോടെ?

40 ബെഡുള്ള ഹോമില്‍ മഹാമാരി ആരംഭിച്ച ശേഷം കൊവിഡ് ബാധിച്ച് 12 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് കെയര്‍ ഇന്‍സ്‌പെക്ടറേറ്റ് ഡാറ്റ

സ്‌കോട്ട്‌ലണ്ടില്‍ പതിനൊന്ന് പ്രായമായ കെയര്‍ ഹോം അന്തേവാസികള്‍ക്ക് ഫിസര്‍ കൊവിഡ് വാക്‌സിന് പകരം കുത്തിവെച്ചത് ഉപ്പുവെള്ളം. ലനാര്‍ക്ഷയര്‍ കോട്ബ്രിഡ്ജിലെ മില്‍ബ്രേ കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കാണ് യഥാര്‍ത്ഥ വാക്‌സിന് പകരം ഉപ്പുവെള്ളം കുത്തിവെച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16-നായിരുന്നു സംഭവങ്ങള്‍. 

ക്ഷീണിച്ച് അവശരായ എന്‍എച്ച്‌സ് നഴ്‌സുമാര്‍ ഹോമില്‍ ഡോസുകള്‍ നല്‍കാനായി എത്തിച്ചേര്‍ന്നെന്ന് ഹോമില്‍ ഡിമെന്‍ഷ്യയില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ജോലിക്കാരി പറയുന്നു. ഈ ദിവസം കൃത്യമായി അന്തേവാസികള്‍ക്ക് ആദ്യ ഡോസ് നല്‍കിയ ശേഷമാണ് ജീവനക്കാര്‍ അബദ്ധം തിരിച്ചറിഞ്ഞത്. 

കഴിഞ്ഞ ആഴ്ചയാണ് എന്‍എച്ച്എസ് ലങ്കാഷയര്‍ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ വിധത്തില്‍ എത്രത്തോളം ഡോസുകള്‍ തെറ്റായി നല്‍കിയെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അബദ്ധം സംഭവിച്ചെങ്കിലും അന്തേവാസികള്‍ക്ക് ഇഞ്ചക്ഷന്‍ മൂലം പ്രശ്‌നങ്ങള്‍ നേരിട്ടില്ലെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

40 ബെഡുള്ള ഹോമില്‍ മഹാമാരി ആരംഭിച്ച ശേഷം കൊവിഡ് ബാധിച്ച് 12 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് കെയര്‍ ഇന്‍സ്‌പെക്ടറേറ്റ് ഡാറ്റ വ്യക്തമാക്കുന്നു. ഫ്രീസര്‍ സ്റ്റോറേജില്‍ നിന്നും നീക്കുന്ന വാക്‌സിനുകള്‍ ഡൈല്യൂട്ട് ചെയ്യാനാണ് ഉപ്പും, വെള്ളവും കലര്‍ന്ന മിശ്രിതം സാധാരണയായി ഉപയോഗിക്കാറുള്ളത്. 

എന്നാല്‍ കെയര്‍ ഹോമില്‍ അബദ്ധം പിണഞ്ഞപ്പോള്‍ ഈ സൊലൂഷനാണ് വാക്‌സിനായി കുത്തിവെച്ചത്. സ്‌കോട്ട്‌ലണ്ട് കെയറില്‍ സംഭവിച്ച വീഴ്ചകള്‍ വിവരിക്കുന്ന രേഖകള്‍ ഇപ്പോഴാണ് പുറത്തുവിട്ടത്. ആവശ്യത്തിന് ജീവനക്കാരില്ലാതെ അന്തേവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും അവഗണിക്കപ്പെട്ട്, ഒറ്റപ്പെട്ട് മരിക്കുകയാണെന്നാണ് ഏറ്റവും വലിയ ട്രേഡ് യൂണിയനായ യുകെ യുണീഷന്‍ ഗവേഷണം കണ്ടെത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.