CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 18 Minutes 18 Seconds Ago
Breaking Now

ക്രിസ്മസ് ആഘോഷിക്കാന്‍ ഞാന്‍ റെഡി! ആശങ്കകള്‍ അകറ്റി ആരോഗ്യം തിരിച്ചുപിടിച്ച് രാജ്ഞി; സാന്‍ഡ്രിംഗാമില്‍ രാജകുടുംബത്തെ മുഴുവന്‍ ആഘോഷത്തിനായി വരവേല്‍ക്കാന്‍ 95-കാരി; അഭ്യൂഹങ്ങളെ കാറ്റില്‍പ്പറത്തി തിരിച്ചുവരവ്

പരമ്പരാഗതമായി ലണ്ടനില്‍ നിന്നും കിംഗ്‌സ് ലിന്നിലേക്കുള്ള ട്രെയിന്‍ യാത്ര വേണമോയെന്ന് തീരുമാനിച്ചിട്ടില്ല

ആരോഗ്യവിഷയങ്ങള്‍ മെച്ചപ്പെട്ടതോടെ ഈ ക്രിസ്മസിന് രാജകുടുംബത്തിലെ അംഗങ്ങളെ സാന്‍ഡ്രിംഗാമിലേക്ക് ആഘോഷത്തിനായി വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താനെന്ന് രാജ്ഞി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. അടുത്തിടെ നിരവധി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി വിശ്രമിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെ രാജ്ഞിയുടെ ആരോഗ്യത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 22 വര്‍ഷത്തിനിടെ ആദ്യമായി റിമംബ്രന്‍സ് ഡേയില്‍ നിന്ന് പോലും അവര്‍ പിന്‍വാങ്ങിയിരുന്നു. 

ലണ്ടന്‍ സെനോടാഫില്‍ നടന്ന പരിപാടിയില്‍ നിന്നും ഏറെ ദുഃഖത്തോടെയാണ് രാജ്ഞിക്ക് ഒഴിവാകേണ്ടി വന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലും രാജ്ഞിക്ക് വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്ഥിരീകരിച്ചിരുന്നു. 

ഇതിനിടെയാണ് ഇത്രയും ദിവസത്തെ വിട്ടുനില്‍ക്കലിന്റെ കേടുതീര്‍ക്കാന്‍ രാജ്ഞി തന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ഡിസംബര്‍ 17ന് നോര്‍ഫോക്ക് എസ്‌റ്റേറ്റിലേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജ്ഞിയെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പ് രാജകുമാരന്റെ മരണത്തെ തുടര്‍ന്നുള്ള ആദ്യത്തെ ക്രിസ്മസ് രാജ്ഞിക്ക് വികാരപരവുമാകും. 

പരമ്പരാഗതമായി ലണ്ടനില്‍ നിന്നും കിംഗ്‌സ് ലിന്നിലേക്കുള്ള ട്രെയിന്‍ യാത്ര വേണമോയെന്ന് തീരുമാനിച്ചിട്ടില്ല. ഇതിന് പകരം വിന്‍ഡ്‌സറില്‍ നിന്നും ഹെലികോപ്ടറില്‍ യാത്ര ചെയ്യാനും ആലോചനയുണ്ട്. ഈ യാത്ര ഏകദേശം 50 മിനിറ്റ് മാത്രമാണ് നീളുക. ആഘോഷ സീസണില്‍ ചാള്‍സും, കാമില്ലയും, വില്ല്യമും, കെയ്റ്റും, മൂന്ന് മക്കളുമാകും രാജ്ഞിയുടെ അതിഥികള്‍. 

കൂടാതെ എഡ്വാര്‍ഡ് രാജകുമാരന്‍, ആനി രാജകുമാരി, ബിയാട്രിസ്, യൂജീന്‍ രാജകുമാരിമാര്‍, ഇവരുടെ പങ്കാളികള്‍, കുട്ടികള്‍ എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് ഏറെ ആശ്വാസം ലഭിച്ചതായും, ഇനി ക്രിസ്മസിന് എല്ലാവരെയും സ്വാഗതം ചെയ്യാനായി കാത്തിരിക്കുകയാണെന്നും രാജ്ഞി കുടുംബത്തെ അറിയിച്ചതായും ശ്രോതസ്സ് പത്രത്തോട് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.