CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 23 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം നാളെ

ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വിമന്‍സ് ഫോറത്തിന്റെ മൂന്നാമത് വാര്‍ഷിക സമ്മേളനം ഡിസംബര്‍ നാലാം തീയതി ശനിയാഴ്ച  വെര്‍ച്വല്‍ ആയി നടക്കും . സര്‍വമനോഹരിയായ പരിശുദ്ധ കന്യാ മറിയത്തെ വിശേഷിപ്പിക്കുന്ന 'റ്റോട്ട പുല്‍ക്രാ ' എന്ന പേരിലാണ് വാര്‍ഷിക  സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് . രൂപതയിലെ മുഴുവന്‍  ഉള്ള മുഴുവന്‍ വനിതകളും  അംഗങ്ങളായ സംഘടന വിവിധ ഇടവകകളിലും , മിഷനുകളിലും വളരെ കാര്യക്ഷമമായ രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് .ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ എട്ടര വരെ  വെര്‍ച്വല്‍ ആയി  വിമന്‍സ് ഫോറം രൂപതാ പ്രസിഡന്റ് ജോളി മാത്യുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും തുടര്‍ന്ന് വിമന്‍സ് ഫോറത്തിന്റെ സുവനീറും അദ്ദേഹം പ്രകാശനം ചെയ്യും  . ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും , രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും .അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കായി തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ . ഷിന്‍സി മാത്യു സംസാരിക്കും .തുടര്‍ന്ന് പുതിയ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് ഹാന്‍ഡ് ഓവര്‍ സെറിമണിയും നടക്കും .എട്ട്  റീജിയനുകളില്‍ നിന്നുള്ള കള്‍ച്ചറല്‍ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് .      വിമന്‍സ് ഫോറം ഡയറക്ടര്‍ സി . കുസുമം എസ്. എച്ച് .സ്വാഗതവും , വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദിയും അര്‍പ്പിക്കും  .

 

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.