CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 22 Seconds Ago
Breaking Now

'ടോട്ട പുല്‍ക്ര' ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 4 ന്

പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം 'ടോട്ട പുല്‍ക്ര' ഡിസംബര്‍ 4 ന് നടക്കും. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വാര്‍ഷിക സമ്മേളനം വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍  ആയിരിക്കും നടക്കുക. ഡിസംബര്‍ 4 ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.  രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി വിമന്‍സ് ഫോറത്തിന്റെ ഭാരവാഹികളും പ്രതിനിധികളും മീറ്റിങ്ങില്‍ പങ്കെടുക്കും.

വിമന്‍സ് ഫോറം രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍ മുഖ്യ പ്രഭാഷണം നടത്തും.  തുടര്‍ന്ന് വിമന്‍സ് ഫോറം സുവനീര്‍ പ്രകാശനം, വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്ന കലാപരിപാടികള്‍ എന്നിവ  അരങ്ങേറും. വിമന്‍സ് ഫോറം സഹ രക്ഷാധികാരി വികാരി ജനറാള്‍ റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്,  ചെയര്‍മാന്‍ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം എസ്.എച്ച്, പ്രസിഡന്റ്   ജോളി മാത്യു എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ CSMEGB യില്‍ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. കൂടാതെ ഏവര്‍ക്കും ZOOM  ല്‍ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.