CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 17 Minutes 9 Seconds Ago
Breaking Now

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍ മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ സൗത്താംപ്റ്റണില്‍ രൂപീകൃതമായി

യോഗത്തില്‍ ഇടവകയുടെ 2022 മാര്‍ച്ച് 31 വരെയുള്ള സുഗമമായ നടത്തിപ്പിനായി സുനില്‍ ചാക്കോയെ ട്രസ്റ്റിയായും സിനാഷ് തോമസ് ബാബുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സൗത്താംപ്റ്റണ്‍ പ്രദേശത്ത് വിശ്വാസികളുടെ ആവശ്യ പ്രകാരം പുതിയ ഒരു കോണ്‍ഗ്രഗേഷന് ഇടവകാ മെത്രോപൊലീത്താ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി കല്‍പന മുഖാന്തരം അനുമതി നല്‍കി.

ധാരളം ആളുകള്‍ യുകെയിലേക്ക് കുടിയേറുന്ന സാഹചര്യത്തില്‍ യുകെയിലെ സൗത്താംപ്റ്റണിന്റെ സമീപ പ്രദേശങ്ങളായ Hedgound,Westend, Hamble, Romsey, Easttiegh, Winchester, Salisbury, Andower, Basingstoke തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന വിശ്വാസികള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായി ഒരു ഇടവക വേണമെന്ന വിശ്വാസികളുടെ ആഗ്രഹം പരിഗണിച്ച് ആഭിവന്ദ്യ തിരുമേനി കപ്യദോക്യന്‍ പിതാക്കന്മാരുടെ നാമധേയത്തില്‍ ഇടവക ആരംഭിക്കുന്നതിന് ബഹു. അനൂപ് എബ്രഹാം അച്ചനെ ചുമതലപ്പെടുത്തുകയായിരുന്നു.

ബഹുമാനപ്പെട്ട ഇടവക വികാരി അനൂപ് എബ്രഹാം അച്ചന്റെ നേതൃത്വത്തില്‍ 2022 ജനുവരി 1 ന് മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. അഭി. ഇടവക മെത്രോ പൊലീത്താ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ കല്പന വായിച്ച് കോണ്‍ഗ്രിഗേഷന്‍ രൂപീകൃതമായതായി പ്രഖ്യാപിച്ചു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ ഇടവകയുടെ 2022 മാര്‍ച്ച് 31 വരെയുള്ള സുഗമമായ നടത്തിപ്പിനായി 

സുനില്‍ ചാക്കോയെ ട്രസ്റ്റിയായും സിനാഷ് തോമസ് ബാബുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

എല്ലാ മാസവും ഒന്നാം ശനിയാഴ്ചകളില്‍ രാവിലെ 9  മണിക്ക് വി. കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ; 

റവ ഫാ അനൂപ് എബ്രഹാം (വികാര്‍) ; 07454190013

സുനില്‍ ചാക്കോ (ട്രസ്റ്റി) 

07710618432

ലിനാഷ് തോമസ് ബാബു (സെക്രട്ടറി)

07903094545




കൂടുതല്‍വാര്‍ത്തകള്‍.