CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 6 Seconds Ago
Breaking Now

കോസ്‌മോപോളിറ്റന്‍ക്ലബ്ബ് ബ്രിസ്റ്റോളിന്റെ സാന്ത്വന സ്പര്‍ശം മാര്‍ച്ച് 5 ന് ;ഗോപിനാഥ് മുതുകാടും കല ,സിനിമ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്നു

ഇംഗ്ലണ്ടിലെ പ്രമുഖ കല സാംസ്‌കാരിക സംഘടനായ കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് ,ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ ഡിഫറെന്റ് ആര്‍ട്ട് സെന്റര്‍ ,മാജിക് പ്ലാനറ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന 'സാന്ത്വന സ്പര്‍ശം ' എന്ന ഓണ്‍ലൈന്‍ ചാരിറ്റി ഷോ ഈ വരുന്ന മാര്‍ച്ച് അഞ്ച് ,ശനിയാഴ്ച വൈകുന്നേരം 6 :30 (ഇന്ത്യന്‍ സമയം ) ഉച്ചക്ക് 1 മണി (യുകെ സമയം ) ന് നടക്കും . ഡിഫറെന്റ് ആര്‍ട്ട് സെന്ററിന്റെയും ,മാജിക് അക്കാദമിയുടെയും സ്ഥാപകനും പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും മജീഷ്യനുമായ ശ്രീ ഗോപിനാഥ് മുതുകാട് തത്സമയം പ്രേക്ഷകരോട് സംവദിക്കും .ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി ,തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വം ചില സ്ഥാപനങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ (Different Art Cetnre ).ഭിന്ന ശേഷിക്കാരായ കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ച് അവരുടെയും മാതാപിതാക്കളുടെയും ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സഹായിക്കുന്നുണ്ട് . മാര്‍ച്ച് അഞ്ചിന് നടക്കുന്ന ഈ പരിപാടിയില്‍ സിനിമ ,കല ,സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും . 

ഫേസ്ബുക്കിലും , യൂട്യുബിലും ലൈവ് ആയി നടക്കുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ലൈവ് ആയി കാണുകയും ,പങ്കെടുക്കുകയും ചെയ്യാം . മധുര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത വിരുന്നുമായി അനൂപ് ആനന്ദ് & പ്രവീണ അനൂപ് (Praan couple Band ) ഇന്ത്യയിലെ സ്റ്റുഡിയോയില്‍ നിന്ന് പങ്കെടുക്കും . തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിപാടി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന Different Art സെന്ററിന്റെ ധനസമാഹരണത്തിന് വേണ്ടിയാണു നടത്തുന്നത് . ലോകമെമ്പാടുമുള്ള മലയാളി സംഘടനകള്‍ക്ക്   ഈ ചാരിറ്റി ഷോയുമായി സഹകരിക്കാന്‍ കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് ബ്രിസ്റ്റോളിന്റെ ഇമെയില്‍ അഡ്രസ്സില്‍ ബന്ധപെടുക.Email:cosmopolitanclub.bristol@outlook. com

 

 




കൂടുതല്‍വാര്‍ത്തകള്‍.