CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 50 Seconds Ago
Breaking Now

എല്ലുകളുടെ ബലം ക്ഷയിക്കുന്നു എഴുപതുകാരി ഏലിക്കുട്ടിയും, ബുദ്ധി മാന്ദ്യം വന്ന മകനും സുമനസുകളുടെ സഹായം തേടുന്നു, വോക്കിങ് കാരുണ്യയോട് ചേര്‍ന്ന് നമുക്കും സഹായിക്കാം

മാനന്തവാടി: രോഗികളായ ഏലിക്കുട്ടിയ്ക്കും മകന്‍ മനോജിനും താങ്ങും തണലുമായിരുന്ന വര്ഗീസ് ഇവരെ വിട്ടുപിരിഞ്ഞിട്ടു പതിനാറു വര്‍ഷത്തിലേറെയായി. ബുദ്ധി മാന്ദ്യമുള്ള മകന്‍ വര്ഗീസിനെ സംരക്ഷിക്കേണ്ടത് രോഗിയായ 'അമ്മ എലിക്കുട്ടിയുടെ കടമയായി. കൂലിവേല ചെയ്തായിരുന്നു വര്ഗീസ് കുടുംബം പോറ്റിയിരുന്നത്. ദരിദ്രരായ ഇവര്‍ക്ക് ആകെ സ്വന്തമായി മൂന്നു സെന്റ് സ്ഥലവും ഒരു കൂരയുമാണുള്ളത്. വര്ഗീസിന്റെ മരണത്തിനു ശേഷം കൂലിവേല ചെയ്തായിരുന്നു ബുദ്ധി മാന്ദ്യം ബാധിച്ച മനോജിനെ 'അമ്മ നോക്കിയിരുന്നത്.

കഴിഞ്ഞ പത്തു വര്‍ഷമായി ഏലിക്കുട്ടി എല്ലുകളുടെ ബലക്ഷയം മൂലം കൂലിപ്പണിക്ക് പോകാന്‍ പറ്റാതെ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിച്ചു പോന്നിരുന്നത്. നിര്‍ധാരരായ ഇവര്‍ അനുദിന മരുന്നുകള്‍ പോലും വാങ്ങാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. നീണ്ട കാലത്തെ ചികിത്സകളും അനുദിന ചിലവുകളും ഇവരെ വലിയൊരു കടക്കെണിയില്‍ എത്തിച്ചിരിക്കുകയാണ്. എലിക്കുട്ടിയുടെയും മനോജിന്റെയും ജീവന്‍ നിലനിര്‍ത്തുവാന്‍ നമ്മുടെ ചെറിയ ചെറിയ സഹായങ്ങള്‍ക്ക് കഴിഞ്ഞേക്കാം. നിങ്ങളാല്‍ കഴിയുന്ന സഹായം ജനുവരി മുപ്പതിന് മുന്‍പായി  വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു നിക്ഷേപിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 

 




കൂടുതല്‍വാര്‍ത്തകള്‍.