CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 37 Seconds Ago
Breaking Now

ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപ് ; ചോദ്യം ചെയ്യല്‍ ഇന്നു തുടരും

അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രണ്ടാം ദിവസമായ ഇന്നും രാവിലെ 9 ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും നിര്‍ദേശിച്ചിരിക്കുന്നത്.

ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ദിലീപിന്റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്. ഈ മൊഴികളിലെ വൈരുദ്ധ്യം മുന്‍ നിര്‍ത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ആണ് മൊഴി എടുക്കല്‍.

ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചുവെന്ന് എസ്പി മോഹനചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. സൂരജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെന്നും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നും എസ്പി പറഞ്ഞു.

അതേസമയം, ഇന്നലെ രാവിലെ ഒന്‍പതിന് ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ടോടെയാണ് ദിലീപ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം വീട്ടിലേക്കു പോയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.