CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 19 Seconds Ago
Breaking Now

ബ്രിഡ്ജന്റ് മലയാളി അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ റമദാന്‍ ആഘോഷം പെന്‍കോയിഡ് കമ്യൂണിറ്റി ഹാളില്‍ നടന്നു ; 250 ഓളം മലയാളികള്‍ ചേര്‍ന്ന് ഒരുമയോടെ നടന്ന ആഘോഷം മികച്ച പരിപാടികള്‍ കൊണ്ട് വ്യത്യസ്തമായി

ബ്രിഡ്ജന്റ് മലയാളി അസോസിയേഷന്റെ 2022 ലെ വിഷു ഈസ്റ്റര്‍ റമദാന്‍ പ്രോഗ്രാം മെയ് 7 ന് ആഘോഷമായി പെന്‍കോയിഡ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു. 250 ഓളം മലയാളികളുടെ സാന്നിധ്യത്തില്‍ പരിപാടി ഗംഭീരമായി നടന്നു.

അസോസിയേഷന്‍ സെക്രട്ടറിയുടെ സ്വാഗത പ്രസംഗത്തോട് കൂടി പ്രോഗ്രാംആരംഭിച്ചു.മതസൗഹാര്‍ദ്ധത്തിന്റെ പ്രതീകങ്ങള്‍ വിളിച്ചോതിക്കൊണ്ട് ഗംഭീരമായ കലാപരിപാടികള്‍ വേദിയില്‍ അണിയിച്ചൊരിക്കിയ പ്രോഗ്രാം ഒട്ടേറേ പ്രശംസ പിടിച്ചുപറ്റി.

വിഷുക്കണിയും കൈനീട്ടവും ഈസ്റ്റര്‍ എഗ്ഗും റമദാന്റെ വിശുദ്ധിയും കോര്‍ത്തിണക്കികൊണ്ട് സദസ്സും മനസ്സും നിറഞ്ഞു ബ്രിഡ്ജന്റ് മലയാളികള്‍ ഒരു പോലെ കൊണ്ടാടി.

വിഭവ സമൃദ്ധമായ ഭക്ഷണവും, കലാപരിപാടികളാല്‍ നിറഞ്ഞ വേദിയും, കോമഡി സ്‌കിറ്റുകളും, ബ്രിഡ്ജന്റ് ടീമിന്റെ ഗാനമേളയും പങ്കെടുത്തവരെല്ലാം ആവോളം ആസ്വദിച്ചു

ട്രഷററുടെ നന്ദി പ്രകാശനവും ദേശീയഗാനത്തോടും കൂടി പ്രോഗ്രാമുകള്‍ പര്യവസാനിച്ചു

 

വാര്‍ത്ത അയച്ചത്‌ ബെന്നി അഗസ്റ്റിന്‍




കൂടുതല്‍വാര്‍ത്തകള്‍.