CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 33 Minutes 35 Seconds Ago
Breaking Now

യുക്മ നഴ്‌സസ് ഫോറത്തിന്റെ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം ആവേശോജ്ജ്വലമായി

യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (UNF) ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനായ കെ.സി.എഫ് വാറ്റ്‌ഫോര്‍ഡുമായി  ചേര്‍ന്ന് ഒരുക്കിയ അന്താരാഷ്ട്ര നേഴ്‌സസ് ദിനാചരണവും സെമിനാറും  പ്രൌഢഗംഭിരമായി സമാപിച്ചു.

വാറ്റ്‌ഫോര്‍ഡിലെ ഹോളിവെല്‍ ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഷൈനി അനുപ്, ജയശ്രി കുമാരന്‍ എന്നിവരുടെ പ്രാത്ഥനഗാനത്തോടെ ആരംഭം കുറിച്ചു. ബ്രോണിയ ടോമി വിശിഷ്ടാതിഥികള്‍ക്കും പങ്കെടുത്തവരെയെല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വ വിശിഷ്ടാതിഥികളെ യവനികക്കു മുന്നിലേക്കു ക്ഷണിച്ചു. സമ്മേളന ഹാളില്‍ നിറഞ്ഞിരുന്ന മാലാഖകുട്ടികളെ സാക്ഷിയാക്കി യുക്മ നാഷണല്‍ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള തിരിതെളിയിച്ച് ഉത്ഘാടനം നിര്‍വഹിച്ചു. ട്രേസി കാര്‍ട്ടര്‍, ഡങ്കന്‍ ബര്‍ട്ടണ്‍, ഡേവിഡ് തോര്‍പ്പ്, സാജന്‍ സതൃന്‍, സെലിനാ സജീവ്, മിനിജാ ജോസഫ്, എബ്രഹാം പൊന്നുപുരയിടം, ജോര്‍ജ് തോമസ്, സണ്ണിമോന്‍ മത്തായി എന്നിവര്‍ ഭദ്രദീപം തെളിയിക്കുന്നതില്‍ പങ്കാളികളായി. ട്രേസി കാര്‍ട്ടര്‍, ഡേവിഡ് തോര്‍പ്പ് എന്നിവര്‍ നേഴ്‌സസ് ദിനാചരണത്തിന് ആശംസകള്‍ നേര്‍ന്നു. 

യുക്മ ജോയിന്റ് സെക്രട്ടറിയും യുക്മ നഴ്‌സസ് ഫോറത്തിന്റെ ചുമതലയും വഹിക്കുന്ന  സാജന്‍ സതൃന്‍ 'Nursing Career Pathway' എന്ന ആധികാരികമായ വിഷയത്തെക്കുറിച്ച് സംസാരിച്ച് സെമിനാറിന് തുടക്കം കുറിച്ചു. 

 ഉച്ചഭക്ഷണത്തിനുശേഷം യുക്മ നഴ്‌സസ് ഫോറം ഉപദേശക സമിതിയംഗം മിനിജാ ജോസഫ് 'Nursing Career and Professional Guidance' എന്ന വിഷയത്തെ അധികരിച്ച് മനോഹരമായി ക്ലാസ്സുകള്‍ നയിച്ചു. 

 

വാറ്റ്‌ഫോര്‍ഡില്‍ ല്‍ നിന്നുമുള്ള മിനി സന്തോഷ്, സ്‌നേഹ സണ്ണി, ജെന്റസ് മില്‍ട്ടന്‍, സിബി ജോണ്‍  എന്നിവര്‍ അവരുടെ പ്രൊഫഷണല്‍ രംഗത്തെ ഉയര്‍ച്ചയും അനുഭവസമ്പത്തും വിവരിച്ചു.  നിമ്മി ലാലുവിന്റെ നന്ദി പ്രകാശനത്തോട് കൂടി ഒരു ദിവസം നീണ്ടു നിന്ന യുക്മ നഴ്‌സസ് ഫോറത്തിന്റെ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന് തീരശീല വിണു.

ആഘോഷ പരിപാടികളില്‍ പങ്കെടുത്ത എല്ലാവരും നിറഞ്ഞ മനസ്സോടും  ആത്മവിശ്വാസത്തോടും കൂടിയാണ് മടങ്ങിയത്. ജീനി ജോര്‍ജിന്റെ നയചതുരൃത്തോടുകുടിയ അവതരണ മികവ് സദസില്‍ നിന്നും പ്രശംസ നേടി.   സ്വന്തം ജീവന്‍പ്പോലും മറന്ന് രോഗികള്‍ക്ക് ജീവന്റെ തുടിപ്പുകള്‍ സമ്മാനിക്കുന്ന ഭൂമിയിലെ മാലാഖ ദിനവും സെമിനാറും, യുക്മ നഴ്‌സസ് ഫോറവും കെ സി എഫ് വാറ്റ്‌ഫോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പരിപാടി വന്‍ വിജയമാക്കി മാറ്റാന്‍ അഹോരാത്രം യത്‌നിച്ച് മിന്നും താരകങ്ങള്‍ ആയ ജോര്‍ജ് തോമസ്, ജെയ്‌സി ജോര്‍ജ്, ബ്രോണിയ ടോമി, നിമ്മി ലാലു, ജെന്റസ് മില്‍ട്ടണ്‍, ജിനി ജോര്‍ജ്, ശ്യാം ജോര്‍ജ്  എന്നിവരുടെ കഠിന പരിശ്രമത്തിന്  അഭിനന്ദനങ്ങള്‍. അനറ്റ് ഡേവിഡ്, മിഥുന്‍, വിഷ്ണു രാജന്‍, ജോമി, റിനേഷ്, അനുപ് ഫിലിപ്പ്  എന്നിവരുടെ മികച്ച പിന്തുണയും പരിപാടിയുടെ വിജയത്തിന് സഹായകരമായി. 

യുക്മ ദേശീയ സമിതിയുടെ മേല്‍നോട്ടത്തിലും പരിപൂര്‍ണ്ണ പിന്തുണയിലുമാണ് ആഘോഷ പരിപാടികള്‍  മികച്ചരീതിയില്‍ സംഘടിപ്പിച്ചത്. യുക്മ നഴ്‌സസ് ഫോറത്തിന്റെ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം  വന്‍ വിജയമാക്കുവാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി.

 

 

 

അലക്‌സ് വര്‍ഗ്ഗീസ് 

(യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി)

 




കൂടുതല്‍വാര്‍ത്തകള്‍.