CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 53 Minutes 17 Seconds Ago
Breaking Now

ആന്‍ഡ്രൂവിന് സമാധാനം കൊടുക്കാതെ 'എപ്സ്റ്റീന്‍ ബാധ'! കുട്ടിപ്പീഡകന്റെ പേരില്‍ മറ്റൊരു പീഡന പരാതി കൂടി; ന്യൂയോര്‍ക്കിലെ വീട്ടില്‍ എപ്സ്റ്റീന്‍ ബലാത്സംഗത്തിന് ഇരയാക്കുമ്പോള്‍ രാജകുമാരന്‍ ഇവിടെ തങ്ങി; കേസില്‍ ഡ്യൂക്ക് സാക്ഷി പറയേണ്ടി വരുമോ?

17 വയസ്സ് ഉള്ളപ്പോഴാണ് കരോളിന്‍ കോഫ്മാനെ എപ്സ്റ്റീന്‍ അക്രമിക്കുന്നത്

സൗഹൃദങ്ങള്‍ സുപ്രധാനമാണ്. സൗഹൃദം കൂടാനെത്തുന്നവരുടെ യോഗ്യത കൂടി കണ്ടറിഞ്ഞ് വേണം കൂട്ടുകൂടാന്‍. സുഹൃത്തുക്കളായി അടുത്ത് കൂടുന്നവര്‍ ചിലപ്പോള്‍ നമ്മുടെ പേരുപറഞ്ഞ് മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താനും, ഉപയോഗപ്പെടുത്താനും ശ്രമിച്ചേക്കാം. അതൊന്നും ചിന്തിക്കാതെ പണത്തിന്റെ പേരില്‍ ജെഫ്രി എപ്സ്റ്റീനുമായി കൂട്ടുകെട്ടില്‍ പെട്ട ആന്‍ഡ്രൂ രാജകുമാരനാണ് ഇപ്പോള്‍ ഇതിന്റെ ദുരിതം അറിയുന്നത്. 

എപ്സ്റ്റീന്റെ ഇരയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പണം കൊടുത്താണ് ആന്‍ഡ്രൂ തലയൂരിയത്. ഇതിന്റെ വിവാദങ്ങളും, നാണക്കേടും മൂലം രാജകുടുംബത്തില്‍ തന്നെ ആന്‍ഡ്രൂവിന്റെ വില നഷ്ടപ്പെട്ട അവസ്ഥയാണ്. ഇതിനിടെയാണ് രാജകുമാരനെ തേടി എപ്സ്റ്റീന്‍ 'ബാധ' പിന്തുടരുന്നത്. Representatives for Caroline Kaufman want the Duke of York to provide a statement as a potential witness to events in Jeffrey Epstein's Upper East Side townhouse during his visit, when he was pictured inside the building

ഇക്കുറി എപ്സ്റ്റീന്‍ പീഡനത്തിന് ഇരയാക്കിയ സമയത്ത് രാജകുമാരന്‍ ഇയാളുടെ ന്യൂയോര്‍ക്കിലെ വസതിയില്‍ താമസിച്ചിരുന്നുവെന്നാണ് ആരോപണം. കരോളിന്‍ കോഫ്മാന്‍ ഉന്നയിക്കുന്ന പീഡന പരാതിയില്‍ ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ച് എപ്സ്റ്റീന്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് വാദിക്കുന്നത്. 

ഈ സമയത്ത് വീട്ടില്‍ തങ്ങിയിരുന്ന ആന്‍ഡ്രൂ കേസില്‍ സാക്ഷിമൊഴി നല്‍കണമെന്ന് കരോളിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു. ന്യൂയോര്‍ക്കിലെ വീട്ടില്‍ തങ്ങവെ രാജകുമാരന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇക്കുറി എന്തായാലും യോര്‍ക്ക് ഡ്യൂക്ക് വേട്ടക്കാരനായില്ലെന്നത് ആശ്വാസകരമാണ്. 

17 വയസ്സ് ഉള്ളപ്പോഴാണ് കരോളിന്‍ കോഫ്മാനെ എപ്സ്റ്റീന്‍ അക്രമിക്കുന്നത്. ഇത് നടന്നുവെന്ന കാര്യത്തിലും രാജകുമാരന് അറിവുള്ളതായി പരാതി ആരോപിക്കുന്നില്ല. വിഷയത്തില്‍ സാക്ഷിമൊഴി നല്‍കാനുള്ള നോട്ടീസ് നല്‍കുമെന്നാണ് അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. രാജകീയ ഡ്യൂട്ടികളില്‍ തിരിച്ചെത്താമെന്ന് സ്വപ്‌നം കാണവെയാണ് ഡ്യൂക്കിന് വിനയായി ഈ 'കൂട്ടുകെട്ട്' മാറുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.