CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 56 Seconds Ago
Breaking Now

ബ്രിട്ടനിലെ എടിഎമ്മുകളില്‍ പുതിയ തട്ടിപ്പ്; തട്ടിപ്പുകാര്‍ മിനിറ്റുകള്‍ കൊണ്ട് നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കി 'ഡ്യൂപ്ലിക്കേറ്റ്' കാര്‍ഡ് നിര്‍മ്മിച്ച് അക്കൗണ്ട് കാലിയാക്കുമെന്ന് മുന്നറിയിപ്പ്; എടിഎം മെഷീന്‍ കാര്‍ഡുകള്‍ 'വിഴുങ്ങിയാല്‍' സൂക്ഷിക്കുക

രഹസ്യ ഡിവൈസ് മെഷീന്റെ കാര്‍ഡ് സ്ലോട്ടിന് മുകളില്‍ സ്ഥാപിച്ചാണ് ഇത് നടത്തുന്നതെന്നാണ് പോലീസ്

ടെക്‌നോളജി മനുഷ്യന് ഏറെ ഗുണങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ടെക്‌നോളജിക്കൊപ്പം ഇതിന്റെ വിവിധ വശങ്ങള്‍ പ്രയോജനപ്പെടുത്തി തട്ടിപ്പ് നടത്തുന്നവരും നിരവധിയാണ്. ബ്രിട്ടനിലെ എടിഎമ്മുകളില്‍ അരങ്ങേറിയ പലവിധ തട്ടിപ്പുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ പുതിയൊരു തരം തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ മേഖലയില്‍ നിന്നുള്ള എടിഎമ്മുകളിലാണ് ചില ഇരകളുടെ കാര്‍ഡുകള്‍ മെഷീന്‍ 'വിഴുങ്ങിയത്'. ഇതിന് പിന്നാലെ മറ്റൊരു മെഷീനില്‍ നിന്നും ഇതേ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി ഇവര്‍ കണ്ടെത്തി. ചില സമയങ്ങളില്‍ മിനിറ്റുകള്‍ക്കുള്ളിലാണ് തട്ടിപ്പുകാര്‍ പണം ചോര്‍ത്തിയത്. Card skimming fraud doubles: five ways to keep safe at an ATM - Which? News

ഹിച്ചിനിലെ ഒരു എടിഎം തന്റെ കാര്‍ഡ് വിഴുങ്ങിയതിന് പിന്നാലെ ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിഞ്ഞതെന്ന് ഒരു ഇര പറയുന്നു. എടിഎമ്മിന് മുന്നില്‍ എന്ത് സംഭവിക്കുമെന്ന് നോക്കി നില്‍ക്കവെ ബാങ്കില്‍ നിന്നുള്ള ഫോണ്‍ സന്ദേശം ലഭിച്ചു. 350 പൗണ്ടിന്റെ രണ്ട് പിന്‍വലിക്കലുകള്‍ തൊട്ടടുത്തുള്ള മറ്റൊരു മെഷീനില്‍ നിന്നും നടന്നതായാണ് സന്ദേശം വ്യക്തമാക്കിയത്. മറ്റൊരു ലൊക്കേഷനില്‍ നിന്നും പിന്‍വലിക്കാന്‍ ശ്രമം നടന്നെങ്കിലും ഈ സമയത്ത് കാര്‍ഡ് ബ്ലോക്കായി. 

ജനുവരി മുതല്‍ സെന്റ് ആല്‍ബന്‍സ്, ഹെര്‍ട്‌ഫോര്‍ഡ്, ഹോഡേസ്ഡണ്‍ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ പോലീസ് പറഞ്ഞു. ഒരു ഇരയുടെ കാര്‍ഡ് എട്ട് തവണ ഉപയോഗിച്ച ശേഷമാണ് നിര്‍ത്താന്‍ കഴിഞ്ഞത്. 

രഹസ്യ ഡിവൈസ് മെഷീന്റെ കാര്‍ഡ് സ്ലോട്ടിന് മുകളില്‍ സ്ഥാപിച്ചാണ് ഇത് നടത്തുന്നതെന്നാണ് പോലീസ് കരുതുന്നത്. കാര്‍ഡ് വിവരങ്ങള്‍ സ്‌കാന്‍ ചെയ്ത് ക്രിമിനലിന് അയയ്ക്കുകയും, കാര്‍ഡ് തിരികെ ലഭിക്കാതെ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഈ സമയം കൊണ്ട ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് പ്രിന്റ് ചെയ്ത് ഉപയോഗിക്കുന്നതായി സൈബര്‍ യൂണിറ്റ് ഡിറ്റക്ടീവ് സര്‍ജന്റ് മാര്‍ക്ക് ഫാവാ പറയുന്നു. 

ഈ വിധത്തില്‍ എടിഎം കാര്‍ഡ് വിഴുങ്ങിയാല്‍ ഉടന്‍ ബാങ്കില്‍ ബന്ധപ്പെട്ട് ഇത് ഫ്രീസ് ചെയ്യുകയോ, ക്യാന്‍സല്‍ ചെയ്യുകയോ ചെയ്യണം. ബാങ്കുകളുടെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലും ഈ സേവനം ലഭ്യമാകും. 




കൂടുതല്‍വാര്‍ത്തകള്‍.