CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 59 Seconds Ago
Breaking Now

രാജ്ഞിക്ക് വരെ 'ദാരിദ്ര്യം'? കൊവിഡ് മഹാമാരി മൂലം കൊട്ടാരത്തിന്റെ വരുമാനത്തില്‍ 14 മില്ല്യണ്‍ പൗണ്ടിന്റെ ഇടിവ്; ചെലവുകള്‍ 17% വര്‍ദ്ധിച്ചു; ബക്കിംഗ്ഹാം കൊട്ടാരത്തിനും 'മുണ്ട്' മുറുക്കിയുടുക്കണം

കൊവിഡ് മഹാമാരിയുടെ അനന്തഫലം മറ്റ് സ്ഥാപനങ്ങളെ പോലെ കൊട്ടാരവും നേരിടുന്നുണ്ടെന്ന് സര്‍ മൈക്കിള്‍

ബക്കിംഗ്ഹാം കൊട്ടാരത്തെയും സാമ്പത്തിക ഞെരുക്കത്തിലാക്കി കൊവിഡ് മഹാമാരി. മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക ഞെരുക്കം കലശലായതോടെ രാജ്ഞി 'മുണ്ട്' മുറുക്കിയുടുത്ത് മുന്നോട്ട് പോകേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. 

രാജകുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് നടത്തിയ വാര്‍ഷിക പരിശോധനയില്‍ കുടുംബത്തിന്റെ ഔദ്യോഗിക പരിപാടികള്‍ സാധാരണ ഗതിയിലേക്ക് മടങ്ങുന്നതായി കീപ്പര്‍ ഓഫ് ദി പ്രൈവി പഴ്‌സ് സര്‍ മൈക്കിള്‍ സ്റ്റീവന്‍സ് വ്യക്തമാക്കി. യാത്രകള്‍, ചെലവുകള്‍, ഗാര്‍ഡന്‍ പാര്‍ട്ടികള്‍ എന്നിവയെല്ലാം പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ രാജ്ഞിക്ക് വെല്ലുവിളി നിറഞ്ഞ സമയം തുടരുമെന്ന് സ്റ്റീവന്‍സ് പറയുന്നു. A whopping £226,383 was spent on travel for William and Kate's controversial of the Caribbean in March 2022

കഴിഞ്ഞ വര്‍ഷത്തെ ചെലവുകള്‍ 102.4 മില്ല്യണ്‍ പൗണ്ടായിരുന്നു. 17 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ചെലവുകളില്‍ സംഭവിച്ചിരിക്കുന്നത്. ഇതില്‍ പ്രധാന സംഭാവന ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പത്ത് വര്‍ഷം നീളുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ്. 54.6 മില്ല്യണ്‍ പൗണ്ടും ഈ പദ്ധതിയ്ക്കായാണ് ചെലവഴിക്കുന്നത്. £32,000 was spent on travel for the royals to the premiere of Daniel Craig's last James Bond movie No Time To Die in September 2021

രാജ്ഞിയുടെ ഔദ്യോഗിക ഡ്യൂട്ടികള്‍ക്കും, വീടുകള്‍ക്കുമായി സര്‍ക്കാര്‍ നല്‍കുന്ന നികുതിദായകന്റെ പണമായ സോവറിംഗ് ഗ്രാന്റ് ഇക്കുറിയും മാറ്റമില്ലാതെ തുടര്‍ന്നു. 86.3 മില്ല്യണ്‍ പൗണ്ടാണ് ഈയിനത്തില്‍ സര്‍ക്കാര്‍ സംഭാവന. സന്ദര്‍ശകരിലൂടെയും, മറ്റ് വഴികളും ഉപയോഗിച്ച് 9.9 മില്ല്യണ്‍ പൗണ്ടാണ് കൊട്ടാരം കണ്ടെത്തിയത്. The Queen spent £17,789 on a charter flight to undertake her duty to open the Scottish Parliament at Holyrood

എന്നിരുന്നാലും ചെലവിനത്തില്‍ 14.6 മില്ല്യണ്‍ പൗണ്ടിന്റെ കുറവുണ്ടായിട്ടുണ്ട്. സേവിംഗ്‌സില്‍ നിന്നാണ് ഈ കുറവ് പരിഹരിച്ചത്. കൊവിഡ് മഹാമാരിയുടെ അനന്തഫലം മറ്റ് സ്ഥാപനങ്ങളെ പോലെ കൊട്ടാരവും നേരിടുന്നുണ്ടെന്ന് സര്‍ മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.