CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 9 Seconds Ago
Breaking Now

ക്രിസ്മസ് സ്‌പെഷ്യല്‍ ക്യാരറ്റ് കേക്ക്

വേണ്ട ചേരുവകള്‍...

 

മൈദ                                         1 കപ്പ്

പഞ്ചസാര                                3/4 കപ്പ്

ക്യാരറ്റ്                                      1 എണ്ണം 

മുട്ട                                           2 എണ്ണം

തേന്‍                                       1 ടീസ്പൂണ്‍

ബട്ടര്‍                                       കാല്‍ കപ്പ്

ബേക്കിംഗ് പൗഡര്‍             1  ടീ സ്പൂണ്‍ 

 ഉപ്പ്                                          ഒരു നുള്ള്

 

തയ്യാറാക്കുന്ന വിധം...

 

ആദ്യം ക്യാരറ്റ് ?ഗ്രേറ്റ് ചെയ്തത് ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് വഴറ്റി അതില്‍ ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് വഴറ്റി തണുക്കാന്‍ വയ്ക്കുക. 

 

ബാക്കി പഞ്ചസാര പൊടിച്ചുവയ്ക്കുക. 

 

ശേഷം മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ച് വയ്ക്കുക. ഒരു വലിയ പാത്രത്തില്‍ മുട്ടയും ബട്ടറും പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് നല്ലതായി ബീറ്റ് ചെയ്യുക.

 

ഇതിലേക്ക് മൈദ കുറച്ച് കുറച്ചായി ചേര്‍ത്ത് ഇളക്കുക. ക്യാരറ്റ് മിശ്രിതവും ചേര്‍ത്ത് യോജിപ്പിക്കുക. 

 

ഒരു കേക്ക് ഉണ്ടാക്കുന്ന പാത്രത്തില്‍ ബട്ടര്‍ പുരട്ടി മൈദാ പൊടി തൂവി കേക്ക് ബട്ടര്‍ ഒഴിച്ച് തട്ടി എയര്‍ ബബുള്‍സ് കളഞ്ഞ് കുക്കറിന്റെ അടിയില്‍ ഉപ്പ് നിരത്തി ഉപ്പ് നല്ലതായി ചൂടാകുമ്പോള്‍ കേക്ക് മിശ്രിതം ഒഴിച്ച് പാത്രം ഇറക്കി വയ്ക്കണം. 

 

45 മിനിറ്റ് മിഡിയം തീയില്‍ വച്ച് വേവിക്കണം. രുചികരമായ ക്യാരറ്റ് കേക്ക് തയ്യാറായി