Breaking Now

സറീന വഹാബ് ജിയയുടെ അമ്മ റബിയാ ഖാനുമായി കൂടിക്കാഴ്ച നടത്തി.

സറീന വഹാബിന്റെ സന്ദര്‍ശനത്തില്‍ ജിയയുടെ അമ്മ സന്തോഷവതിയായിരുന്നില്ല എന്നാണ് സൂചന. പെട്ടെന്ന് തന്നെ സന്ദര്‍ശനം മതിയാക്കി സറീന മടങ്ങുകയും ചെയ്തു.

മകളുടെ വിരഹത്തില്‍ കഴിയുന്ന അമ്മയെ കാണാനുള്ള സന്ദര്‍ശനം മാത്രമാണിതെന്നാണ് സറീന പറഞ്ഞത്. ജിയയുടെ അമ്മക്ക് തന്നോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു എന്ന് പറഞ്ഞ സറീന മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലം അനുഭവിക്കണമെന്നും പറഞ്ഞു.

അതേസമയം ജിയയുടെ അബോര്‍ഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു.

ജയിലില്‍ കഴിയുന്ന സൂരജിന്റെ കസ്റ്റഡി കാലാവധി ജൂണ്‍ 27 വരെ നീട്ടിയിട്ടുണ്ട്. ഇദ്ദേഹത്തെ ജയിയലിലേക്കയച്ചു. സൂരജിന്റെ മൊബൈലില്‍ നിന്ന് മെസേജുകള്‍ ഡിലീറ്റ് ചെയ്തതായും കുറ്റം തെളിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അന്വേഷണ ഉദ്യേഗസ്ഥര്‍ കോടതിയെ അറിയിച്ചു. സൂരജിന്റെ ജാമ്യാപേക്ഷ അടുത്തദിവസം പരിഗണിക്കാനിരിക്കെ ജാമ്യം നല്‍കരുതെന്ന് മുംബൈ പോലീസ് കോടതിയില്‍ ആവശ്യപ്പെടും




കൂടുതല്‍വാര്‍ത്തകള്‍.