Breaking Now

വിവാദമായ 'നായക്കുട്ടി' പരാമർശത്തിന് മോഡിയുടെ വിശദീകരണം റ്റ്വിറ്റർ വഴി

'നായക്കുട്ടി' പ്രസ്‌താവന വിവാദമായതോടെ ട്വിറ്ററില്‍ വിശദീകരണവുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്ത്‌. വന്നു.

പ്രസ്‌താവനക്കെതിരേ വിവിധ നേതാക്കള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണ് തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് നരേന്ദ്ര മോഡി രംഗത്ത് വന്നിരിക്കുന്നത്. റ്റ്വിറ്റർ വഴിയാണ് മോഡിയുടെ വിശദീകരണം. നമ്മുടെ സംസ്‌കാരത്തില്‍ എല്ലാ ജീവജാലങ്ങളും വിലമതിക്കപ്പെടുന്നതും പൂജനീയവുമാണ്‌’ എന്നായിരുന്നു മോഡിയുടെ പ്രതികരണം. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മോഡി ഗുജറാത്ത് കലാപത്തിൽ താൻ തെറ്റായതൊന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു തന്റെ ഭാഗം ന്യായീകരിച്ചപ്പോൾ ആണ് വിവധ പരാമർശം കടന്നു വന്നത്.   

താന്‍ സഞ്ചരിക്കുന്ന കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒരു പട്ടിക്കുട്ടി പെട്ടു പോയാല്‍ അത്‌ ദുഃഖമുണ്ടാക്കുമെന്നും ഒരു മുഖ്യമന്ത്രി എന്നതിലുപരി താനും ഒരു മനുഷ്യനാണ് എന്ന് പറഞ്ഞ മോഡി തെറ്റുകൾ കണ്ടാൽ ഏതൊരു മനുഷ്യനെ പോലെ തനിക്കും ദുഃഖമുണ്ടാകും എന്ന് മോഡി പറഞ്ഞതാണ് വിവാദമായത്. പട്ടിക്കുട്ടിയെക്കാള്‍ മോശപ്പെട്ടവരാണ്‌ മുസ്ലീങ്ങള്‍ എന്നാണോ മോഡി കരുതുന്നത്‌ എന്ന്‌ ചോദിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ കമാല്‍ ഫറൂഖി മോഡി രാജ്യത്തോട്‌ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. പട്ടിക്കുട്ടി എന്ന പരാമർശത്തിനെതിരെ നിരവധി പേർ രംഗത്ത് വന്നതോടെയാണ് തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് മോഡി രംഗത്ത് വന്നിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.