Breaking Now

ഗുജറാത്ത് കലാപത്തിലെ ഇരകളെ പട്ടിയോട് ഉപമിച്ച മോഡിയുടെ അഭിമുഖം ബിജെപിക്കു വിനയായേക്കും

മോഡിയുടെ വികസന മുഖം ഉയര്‍ത്തിക്കാട്ടി 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന നേരിടാനുള്ള എന്‍ഡിഎ തീരുമാനം ചിലപ്പോള്‍ മാറിയേക്കും.

ഗുജറാത്ത് രാഷ്ട്രീയത്തിലെ ഹിന്ദു കാര്‍ഡ് ദേശീയ രാഷ്ട്രീയത്തിലും മോഡി പ്രയോഗിക്കുമെന്ന് ഏറെക്കുറെ വ്യക്തമായി. ഇതിനു തെളിവായിരുന്നു കഴിഞ്ഞ ദിവസം മോഡി റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിക്കു നല്‍കിയ അഭിമുഖം.

2002 ലെ ഗുജറാത്ത് കാലാപം ശരിയായിരുന്നെന്ന് മോഡി വെളിപ്പെടുത്തി.

2002 ല്‍ ചെയ്തത് ഗുജറാത്തില്‍ ചെയ്തത് "പൂര്‍ണമായും ശരിയായിരുന്നെന്നും താനൊരു ഹിന്ദു ദേശീയ വാദിയാണെന്നും അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടായപ്പോള്‍ ,സുപ്രീംകോടതി നിയോഗച്ച പ്രത്യേക അന്വേഷണ സംഘം തനിക്ക് "ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നും മോഡി പറഞ്ഞു.

തെറ്റു ചെയ്തിട്ടില്ലെന്നും അതിനാല്‍ കുറ്റബോധം തോന്നുന്നില്ലെന്നും മോഡി പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരെ നായ്കുട്ടികളോട് ഉപമിച്ച് മോഡി അടുത്ത പുലിവാലും പിടിച്ചിട്ടുണ്ട്.

"നമ്മള്‍ സഞ്ചരിക്കുന്ന കാറിടിച്ച് ഒരു നായ്ക്കുട്ടി ചത്താലും അത് വിഷമിപ്പിക്കുന്നതാണെന്ന് റോയിട്ടേഴ്‌സ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശത്തിനു വഴിവച്ചത്.

 2002 ലെ ഗുജറാത്ത് കലാപത്തില്‍ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലെ ഉദാഹരമാണ് വിവാദമായത്. "നമ്മള്‍ ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു നായ്ക്കുട്ടി കാറിടിച്ച് ചത്താലും അത് വിഷമിപ്പിക്കുന്നതു തന്നെ.

 മോഡി മാപ്പു പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും സമാജ് വാദി, സിപിഎം ,സിപിഐ ,ജനതാദള്‍ (യു) പാര്‍ട്ടികള്‍ രംഗത്തു വന്നിട്ടുണ്ട്. മോഡിയുടേത് സമനിലതെറ്റിയ മാനസികാവസ്ഥയാണെന്ന് കോണ്‍ഗ്രസ്് വക്താവ് അജയ്മാക്കന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിനു കാര്യമായ തകരാറുണ്ടെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ്കാരാട്ട് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.