കൈതപ്രത്തെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയതിന് ഭാര്യ അറസ്റ്റില്‍. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടില്‍ മിനി നമ്പ്യാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹിളാമോര്‍ച്ചാ ജില്ലാ സെക്രട്ടറിയും ബി.ജെ.പി ജില്ലാ കമ്മറ്റി അംഗവുമായിരുന്ന മിനി നമ്പ്യാര്‍ 2016 ലും 2020ലും ബിജെപി സ്ഥാനാര്‍ത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ഇവര്‍ക്കെതിരെ അടുത്ത ബന്ധു മൊഴി നല്‍കിയിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി എന്‍.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കൊലപാതകത്തിന് മുന്‍പും ശേഷവും പ്രതിയുമായി മിനി ഫോണില്‍ സംസാരിച്ചതിന് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.
മാര്‍ച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിറകില്‍ നിര്‍മാണത്തിലുള്ള വീട്ടില്‍ വച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂടിയായ രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നതായും ഇതിന്റെ പേരില്‍ അയാള്‍ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണു കൊല നടത്താന്‍ കാരണമെന്നും സന്തോഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.