ജൂണ്‍21ന് നടക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയുടെ രെജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നോര്‍ത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷന് ആയ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 21 തീയതി ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്പോര്‍ട്സ് പാര്‍ക്കില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വ്യത്യസ്ത പ്രായ പരിധികളിലായി വിവിധ ഇനങ്ങളില്‍ നടത്തപ്പെടുന്നു. അതിവിശാലമായ സ്റ്റേഡിയത്തില്‍ ഒരേസമയം വിവിധ വിഭാഗങ്ങളിലായി മല്‍സരങ്ങള്‍ നടക്കുന്ന രീതിയില്‍ ആണ് ക്രമീകരണങ്ങള്‍ നടക്കുന്നത്. രാവിലെ 8.30 ന് രജിസ്ട്രേഷന്, ചെസ്റ്റ് നമ്പര്‍ വിതരണം ആരംഭിക്കും.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് ദേശീയ സമിതിയംഗം ബിജു പീറ്റര്‍, പ്രസിഡന്റ് ഷാജി തോമസ് വരാകുടി, ജനറല്‍ സെക്രട്ടറി സനോജ് വര്‍ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ ബിനോയ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് കായികമേളയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ്, നാഷണല്‍ പി ആര് ഒ കുര്യന് ജോര്‍ജ്, യുക്മ ചാരിറ്റി ഫൗണ്ടേഷന് വൈസ് ചെയര്മാന് അലക്സ് വര്‍ഗീസ് തുടങ്ങിയവര്‍ റീജിയന് കമ്മിറ്റിക്ക് കായിക മേളയുടെ വിജയത്തിനായി എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്.
റീജിയണല്‍ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളില്‍നിന്നും ലഭിക്കുന്നതാണ്. യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസ്സോസിയേഷനുകളില്‍ മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാവാന്‍ അവസരം ഉള്ളത്. മത്സരിക്കാന്‍ താല്പര്യം ഉള്ളവര്‍ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷന് ഭാരവാഹികളുമായി ബന്ധപ്പെട്ടു രെജിസ്ട്രേഷന് നടത്തേണ്ടതാണ്. നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് ജൂണ്‍ 28 തീയതി ബെര്‍മിങ്ഹാമില്‍ നടക്കുന്ന യുക്മ ദേശീയകായികമേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.
പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നടക്കുന്ന രജിസ്ട്രേഷന് ജൂണ്‍ 14ന് മുന്‍പായി നിങ്ങളുടെ അംഗ അസ്സോസിയേഷന് വഴി ചെയ്യേണ്ടതാണ്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍
സ്പോര്‍ട്സ് സ്പോണ്സര് ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ :
ബോബ് കെയര്‍ നേഴ്സിംഗ് ഏജന്‍സി (Bob Care Health Care Staffing Solutions)
പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
ലൈഫ് ലൈന്‍ മോര്‍ട്ടഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് സര്‍വീസ്സ് (LifeLine Protect Limited )
ഗിയ ട്രാവല്‍ ആന്‍ഡ് ഹോളിഡേസ് (Gia Travel & Holidays)
സേവ്യേഴ്സ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)
ഏലൂര്‍ കണ്‍സള്‍ട്ടന്‍സി (Ealoor Study Abroad UK)
ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് (Dr. Simon's Academy of science ).
എനോറ ഡിസൈനര്‍ ബൊട്ടീക് (Enora Designer Boutique ).
ജെ എം പി സോഫ്റ്റ്വെയര് (JMP Software)
ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, മാഞ്ചസ്റ്റര്‍ (click2bring Groceries, Manchester)
കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ റീജിയണല്‍ ഭാരവാഹികളുമായി ബന്ധപെടുക:
ബിജോയ് മാത്യു - 07533094770
സനോജ് വര്‍ഗീസ് - 07411300076
ഷാജി വരാക്കുടി - 0747727604242
യുക്മ നോര്‍ത്ത് വെസ്റ്റ് സ്പോര്‍ട്സ്
നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം:-
Litherland Sports Park,
Boundary Road, Litherland,
Liverpool,
L21 7LA.
അനില്‍ ഹരി
(പി ആര് ഒ യുക്മ, നോര്‍ത്ത് വെസ്റ്റ്)