ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ വേദിയില്‍ നാഗാര്‍ജുന രശ്മിക മന്ദാനയെക്കുറിച്ച് പറയുന്ന വക്കുകളാണ് ശ്രദ്ധ നേടുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ആളുകള്‍ക്കിടയില്‍ ഓളമുണ്ടാക്കാന്‍ നടിക്കായെന്നും തങ്ങള്‍ക്കാര്‍ക്കും ഇതുവരെ 2000 , 1000 കോടി ക്ലബ്ബുകള്‍ ഇല്ലെന്നും നാഗാര്‍ജുന പറഞ്ഞു.
കഴിവിന്റെ പവര്‍ ഹൗസ് ആണ് രശ്മിക. കഴിഞ്ഞ വര്‍ഷങ്ങളിലായി അവര്‍ അഭിനയിച്ച സിനിമകളും അവയുടെ തിരഞ്ഞെടുപ്പും ഗംഭീരമാണ്. ഞങ്ങളില്‍ ആര്‍ക്കും 2000 , 3000 കോടി ക്ലബ്ബുകള്‍ ഇല്ല. പക്ഷെ രശ്മികയ്ക്ക് ഉണ്ട്. ഞങ്ങളെ എല്ലാവരെയും രശ്മിക കടത്തിവെട്ടി. നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ ഈ സിനിമയുടെ ഡബ്ബിങ് കണ്ടിരുന്നു. നല്ല കഴിവുള്ള നടിയാണ്. എല്ലാവരയെയും ഈ സിനിമയിലൂടെ അവര്‍ ചിരിപ്പിക്കും എന്ന് ഉറപ്പാണ്,' നാഗാര്‍ജുന പറഞ്ഞു.