CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 29 Seconds Ago
Breaking Now

ഭര്‍ത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടില്‍ ഒപ്പം താമസിച്ചത് ആറു ദിവസം ; ദുര്‍ഗന്ധം എലി ചത്തതുമൂലമാകുമെന്ന് കരുതി കഴിച്ചുകൂട്ടി !

ജോലിക്കൊന്നും പോകാത്ത അബ്ദുല്‍ ജബ്ബാര്‍ മദ്യപനായിരുന്നെന്നും മനോദൗര്‍ബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

ഭര്‍ത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടില്‍ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂര്‍ ഉക്കടം കോട്ടൈപുതൂര്‍ ഗാന്ധിനഗറിലാണ് സംഭവം. അബ്ദുല്‍ ജബ്ബാര്‍ (48) ആണു മരിച്ചത്. വീട്ടില്‍നിന്നു ദുര്‍ഗന്ധമുയര്‍ന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പരാതി പറഞ്ഞപ്പോള്‍ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടന്‍തന്നെ ബിഗ് ബസാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചിട്ട് 5 - 6 ദിവസമായിട്ടുണ്ടെന്നു കണ്ടെത്തിയത്.

ജോലിക്കൊന്നും പോകാത്ത അബ്ദുല്‍ ജബ്ബാര്‍ മദ്യപനായിരുന്നെന്നും മനോദൗര്‍ബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. ചെറിയ വീടായിരുന്നതിനാല്‍ സമീപത്തെ മുത്തശ്ശിയുടെ വീട്ടിലാണ് ഇവ

രുടെ മകനും മകളും താമസിച്ചിരുന്നത്. ശനിയാഴ്ച വീട്ടില്‍ നിന്നു ദുര്‍ഗന്ധമുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്നു മകന്‍ എത്തി പരിശോധിച്ചിരുന്നു.

എലി ചത്ത മണമായിരിക്കുമെന്ന് അമ്മ പറയുകയും അബ്ദുല്‍ ജബ്ബാര്‍ കിടക്കയില്‍ ഉറങ്ങിക്കിടക്കുന്നതു കാണുകയും ചെയ്തതോടെ മകന്‍ തിരിച്ചുപോയി.ഞായറാഴ്ച ദുര്‍ഗന്ധം കൂടിയതോടെ അയല്‍ക്കാര്‍ വീണ്ടും മകനെ വിളിച്ചുവരുത്തി. മകന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പിതാവിന്റെ ശരീരത്തില്‍ നിന്നാണ് ദുര്‍ഗന്ധമെന്ന് മനസിലായത്. ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അമിത മദ്യപാനം മൂലം മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.




കൂടുതല്‍വാര്‍ത്തകള്‍.