CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 35 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തിരുച്ചെന്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ സ്‌കൂള്‍ ബസില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നത്.

തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് ഉണ്ടയ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആളില്ലാ ലെവല്‍ ക്രോസ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ചത്. തിരുച്ചെന്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ സ്‌കൂള്‍ ബസില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നത്. കടലൂരിനടുത്തുള്ള ചെമ്മങ്കുപ്പത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചതായാണ് വിവരം. പത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.