ഒരു വിരലില്‍ ഒരു മണിക്കൂര്‍ നേരം നിര്‍ത്താതെ പുസ്തകം കറക്കിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പടന്നക്കാട് നെഹ്രു കോളജ് വിദ്യാര്‍ഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 21 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവളത്തെ പവിത്രന്‍ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്.
നെഹ്‌റു കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.കലാരംഗത്തും മികച്ച പ്രതിഭയായിരുന്നു ശ്രീഹരി.