CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 14 Seconds Ago
Breaking Now

ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ച് കാമാഖ്യ സാരീസ് യുകെ സംഘടിപ്പിക്കുന്ന 'കാമാഖ്യാ സാരി-ശാസ്ത്ര' നാളെ സ്വിന്‍ഡനില്‍........ യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യനും മറ്റ് പ്രമുഖ വ്യക്തികളും വിശിഷ്ടാതിഥികള്‍

ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ച് കാമാഖ്യ സാരീസ് യുകെ നടത്തുന്ന 'കാമാഖ്യാ സാരി-ശാസ്ത്ര' മേളയ്ക്കായി സ്വിന്‍ഡന്‍ പട്ടണം ഒരുങ്ങുന്നു. ഏവര്‍ക്കും സൗജന്യ പ്രവേശനം ഏര്‍പ്പെടുത്തിയിരിക്കുന്ന മേളയില്‍ യുക്മ നാഷണല്‍ അധ്യക്ഷന്‍ എബി സെബാസ്റ്റ്യന്‍, യുകെ ഫാഷന്‍ ലോകത്തെ പ്രമുഖനായ കമല്‍ മാണിക്കത്ത്, യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി റെയ്മോള്‍ നിധീരി, ലേബര്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് കൗണ്‍സിലര്‍ രവി വെങ്കടേഷ്, വില്‍റ്റ്ഷയറിലെ മുന്‍ ഹൈഷെരിഫ്  പ്രദീപ് ഭരദ്വാജ്, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കൗണ്‍സിലര്‍ സുരേഷ് ഗട്ടാപ്പൂര്‍ തുടങ്ങി പല പ്രമുഖരും വിശിഷ്ട അതിഥികളായി  പങ്കെടുക്കുന്നതാണ്. സെപ്തംബര്‍ 27 ശനിയാഴ്ച്ച സ്വിന്‍ഡനിലെ സ്റ്റോ എവേയ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ മുന്‍നിറുത്തി കാമാഖ്യ സാരീസ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും സാരീ-മ്യൂസ് യുകെ 2025, കാമാഖ്യ റീല്‍ ക്വീന്‍ അവാര്‍ഡ് എന്നിവയും വിതരണം ചെയ്യുന്നതാണ്. കമല്‍ മാണിക്കത്ത് നയിക്കുന്ന സാരി-ശാസ്ത്ര റാംപ് വാക് വര്‍ക്ക്‌ഷോപ്പും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്വിന്‍ഡനിലെ മ്യുസിക് മന്ത്ര ബാന്റ് അവതരിപ്പിക്കുന്ന അണ്‍പ്ലഗ്ഗ്ഡ് സംഗീത പരിപാടിയോടെ  അവസാനിക്കുന്ന മേള, വസ്ത്രങ്ങളും, ആഭരണങ്ങളും, അലങ്കാരവസ്തുക്കളും, വിവിധ വിഭവങ്ങളും ഉള്‍പ്പെടെയുള്ള നിരവധി സ്റ്റാളുകള്‍ക്കും വേദിയാകും. കാമാഖ്യയുടെ ദുര്‍ഗാപൂജാ സ്‌പെഷ്യല്‍ സാരി കളക്ഷനും മേളയില്‍ പ്രദര്ശിപ്പിക്കപ്പെടും. 

മലയാളത്തിലെ സംസ്ഥാന സിനിമ അവാര്‍ഡ് ജയതാവായ സംവിധായിക ശ്രുതി ശരണ്യമാണ് കാമാഖ്യാ സാരി ശാസ്ത്രയുടെ സ്രഷ്ടാവ്. പ്രമുഖ നടിയും ഗായികയുമായ രമ്യ നമ്പീശന്‍, പ്രമുഖ നടികളായ അശ്വതി ബി, റെയ്ന രാധാകൃഷ്ണന്‍, യുക്മ നാഷണല്‍ ഭാരവാഹി റെയ്മോള്‍ നിധീരി എന്നിവരടങ്ങുന്ന ജ്യൂറിയാണ് കാമാഖ്യ സാരി മ്യൂസ് വിജയിയെയും മറ്റ് അവാര്‍ഡ് ജേതാക്കളെയും തിരഞ്ഞെടുത്തത്. യുകെ ഇതുവരെ കാണാത്ത വേറിട്ട അനുഭവമായിരിക്കും കാമാഖ്യ സാരി-ശാസ്ത്ര മേള. UK ലെ പ്രമുഖ സ്ഥാപനങ്ങള്‍ ആയ Tutorwaves, Lifeline Protect, Thekkans, AG Productions, BetterFrames, Music Mantra എന്നിവരാണ് ഈ പരിപാടിയുടെ sponsors.

Address:

Stoweaway Community Centre 

Wichelstowe

Swindon 

SN1 7AG

 




കൂടുതല്‍വാര്‍ത്തകള്‍.