CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Seconds Ago
Breaking Now

ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം വേണമെന്ന് പ്രിയങ്കാ ഗാന്ധി

താന്‍ മാത്രമല്ല ഇരയെന്നും ആര്‍എസ്എസ് ക്യാമ്പുകളില്‍ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും അനന്ദു പറഞ്ഞത് ശരിയാണെങ്കില്‍ ഭയാനകമാണെന്നും പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ആര്‍എസ്എസ് ശാഖയില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജിയാണ് (24) ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ശക്തവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിആവശ്യപ്പെട്ടു. ആര്‍എസ്എസിലെ ഒന്നിലധികം അംഗങ്ങള്‍ തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ സന്ദേശത്തില്‍ ആരോപിച്ചിരുന്നു. താന്‍ മാത്രമല്ല ഇരയെന്നും ആര്‍എസ്എസ് ക്യാമ്പുകളില്‍ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും അനന്ദു പറഞ്ഞത് ശരിയാണെങ്കില്‍ ഭയാനകമാണെന്നും പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ആര്‍എസ്എസ് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി, സംഘടനാ നേതൃത്വം ഉടനടി നടപടിയെടുക്കണം. ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം പെണ്‍കുട്ടികളെപ്പോലെ തന്നെ വ്യാപകമായ ഒരു വിപത്താണെന്നും ആരോപണത്തില്‍ ആര്‍എസ്എസ് മറുപടി പറയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ കുറ്റക്കാരായ ആര്‍എസ്എസ് നേതാക്കളെയും പ്രവര്‍ത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നല്‍കി.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ച ശേഷമാണ് അനന്തു ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. നാലു വയസ്സ് മുതല്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നെന്നും ആര്‍എസ്എസ് ക്യാംപില്‍നിന്നാണ് ദുരനുഭവങ്ങള്‍ നേരിട്ടതെന്നും പോസ്റ്റില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.