CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 50 Seconds Ago
Breaking Now

യുകെയില്‍ സ്ത്രീയ്ക്ക് നേരെ ലൈംഗീക അതിക്രമം ; 29 കാരനായ മലയാളി അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുകെയില്‍ സ്ത്രീക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍  29കാരനായ മലയാളി അറസ്റ്റില്‍. യുകെയിലെ സമര്‍സെറ്റ് ടോണ്ടനിലാണ് തിരുവനന്തപുരം സ്വദേശിയായ മനോജ് ചിന്താതിര എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ടോണ്ടനിലെ വിക്ടോറിയ പാര്‍ക്കില്‍ ഒക്ടോബര്‍ 11നായിരുന്നു ലൈംഗീക അതിക്രമം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ നോര്‍ത്ത് സമര്‍സെറ്റ് കോടതിയില്‍ ഹാജരാക്കി. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനകുറ്റം ഉള്‍പ്പെടെ രണ്ടു കേസുകളാണ് ചുമത്തിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടര്‍ വിചാരണ നവംബര്‍ 14 ന് നടക്കും.

ഒക്ടോബര്‍ 11ന് പുലര്‍ച്ചെ ഒരു സ്ത്രീ പാര്‍ക്കിനുള്ളില്‍ വിഷമാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഒക്ടോബര്‍ 12ന് വൈകീട്ട് 6.30നാണ് പാര്‍ക്കിന് സമീപത്തായി താമസിച്ചിരുന്ന മനോജിനെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.

വിവിധ കെയര്‍ ഹോമുകളില്‍ കെയര്‍ അസിസ്റ്റന്റായും മറ്റ് താല്‍ക്കാലിക കരാറില്‍ ജോലി ചെയ്തിരുന്ന യുവാവ് ലണ്ടനില്‍ വിദ്യാര്‍ത്ഥി വീസയില്‍ എത്തിയ ശേഷം ടോണ്ടനില്‍ ജോലി തേടി എത്തിയതാണെന്നാണ് വിവരം. സ്ഥിരമായ ജോലി ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ലൈംഗീക അതിക്രമ കേസില്‍ എവണ്‍ സമര്‍സെറ്റ് പൊലീസ് മനോജിനെ അറസ്റ്റ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.