CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Seconds Ago
Breaking Now

തുരങ്കങ്ങള്‍ നശിപ്പിക്കും, ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ ഗാസയില്‍ ആക്രമണം തുടരും'; ഇസ്രയേല്‍ കാറ്റ്‌സ്

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 200-ഓളം ഹമാസ് ഭീകകരരാണ് റഫയ്ക്ക് താഴെയുളള തുരങ്കളില്‍ ഒളിഞ്ഞിരിക്കുന്നത്

ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ഗാസയിലുളള ഹമാസ് തുരങ്കങ്ങള്‍ നശിപ്പിക്കുമെന്നും അതിന് പരിമിതികള്‍ നോക്കില്ലെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു. ഗാസ മുനമ്പിലെ ഇസ്രയേല്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഹമാസ് ഭീകരരെ സുരക്ഷിതമായി തിരിച്ചയക്കണമെന്ന അമേരിക്ക ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് ഇസ്രയേലിന്റെ പുതിയ പ്രസ്താവന.

ഇസ്രയേലിന്റെ നിയന്ത്രണമുളള, മഞ്ഞ വരയ്ക്കുളളില്‍ ആക്രമണം തുടരും. ഹമാസിന്റെ ടണലുകള്‍ തകര്‍ക്കുകയും ഭീകരരെ ഇല്ലാതാക്കുമെന്നാണ് ഇസ്രയേല്‍ കാറ്റ്സിന്റെ മുന്നറിയിപ്പ്. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുന്നതോടൊപ്പം ഹമാസിനെ നീരായുധികരിക്കുക എന്നതാണ് ഇസ്രയേല്‍ ലക്ഷ്യമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 200-ഓളം ഹമാസ് ഭീകകരരാണ് റഫയ്ക്ക് താഴെയുളള തുരങ്കളില്‍ ഒളിഞ്ഞിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഒളിഞ്ഞിരിക്കുന്ന ഭീകരരര്‍ക്ക് സുരക്ഷിതമായി മടങ്ങാന്‍ ആകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.