CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 12 Seconds Ago
Breaking Now

വീട്ടില്‍ രാത്രി ഉറങ്ങാന്‍ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി, മരണ കാരണം ഹൃദയാഘാതമെന്ന് സൂചന

23 വയസായിരുന്നു.

വീട്ടില്‍ രാത്രി ഉറങ്ങാന്‍ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂര്‍ പനക്കല്‍ വീട്ടില്‍ ജെന്‍സണ്‍ന്റെ മകന്‍ ജിസന്‍ ആണ് മരിച്ചത്. 23 വയസായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ജിസന്‍ രാവിലെ ഉണരാതിരുന്നതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഉണരാതിരുന്നതോടെ വിളിക്കാനെത്തിയ മുത്തശ്ശിയാണ് അനക്കമില്ലാതെ മുറിയില്‍ കിടക്കുന്ന ജിസനെ കാണുന്നത്. ഉടന്‍ തന്നെ ഇവര്‍ സമീപത്തെ ബന്ധുക്കളേയും മറ്റും വിവരമറിയിക്കുകയും പെരുമ്പിലാവിലെ സ്വകാര്യ ആശുപതിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചിരുന്നു.

 ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിസന്‍. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പിതാവ് - ജന്‍സണ്‍, മാതാവ് സിജിലി. ഡീക്കന്‍, ജോഹാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.