
















യുകെയില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തിട്ടിപ്പില്‍ പേയാട് സ്വദേശിനിക്ക് 16 ലക്ഷം രൂപയും വട്ടിയൂര്‍ക്കാവ് സ്വദേശിക്ക് നാലു ലക്ഷം രൂപയും നഷ്ടമായി. വിദേശത്ത് ജോലി ചെയ്യുന്ന ശരത് രഘൂ, ബിനോയ് പോള്‍, ബിനോയ് പോളിന്റെ ഭാര്യ ടീന എന്നിവരെ പ്രതികളാക്കി വട്ടപ്പാറ മ്യൂസിയം പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഫോണില്‍ ബന്ധപ്പെടുന്നവരെ ഗൂഗിള്‍മീറ്റ് നടത്തി പറഞ്ഞുവിശ്വസിപ്പിച്ചാണ് പണം വാങ്ങിയെടുത്തത്. തുക കൈമാറിയാല്‍ മാസങ്ങള്‍ക്കകം വീസ ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചു. ഇതോടെ പ്രതികള്‍ ഫോണ്‍ എടുക്കാതായെന്നും പൊലീസ് പറഞ്ഞു.