CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 28 Seconds Ago
Breaking Now

'അവിഹിതം' ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'അവിഹിതം' ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ആദ്യ ദിനം തൊട്ട് മികച്ച അഭിപ്രായമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 14 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

കോമഡി രംഗങ്ങളാല്‍ സമ്പന്നമായ ആദ്യ പകുതിയും, മികച്ച ത്രില്ലര്‍ അനുഭവം താഴ്ന്ന രണ്ടാം പകുതിയും അവിഹിതത്തെ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറ്റുന്നു. മികച്ച തിരക്കഥയും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനവും തന്നെയാണ് അവിഹിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍ എത്തിയ ചിത്രം സെന്ന ഹെഗ്ഡെയുടെ മികച്ച ചിത്രങ്ങളുടെ ഇടയിലാണ് സ്ഥാനം പിടിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.