
















14 കാരന്റെ ലൈംഗീക അതിക്രമത്തിനിരയായി ചികിത്സയിലായിരുന്ന 40 കാരി മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുരിലാണ് സംഭവം. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. നവംബര്‍ നായിരുന്നു സസന്‍ ഗ്രാമത്തില്‍ 40 കാരിയ്ക്ക് നേരെ 14 കാരന്റെ ലൈംഗീക അതിക്രമമുണ്ടായത്. വയലില്‍ പുല്ലരിയുകയായിരുന്ന സ്ത്രീയെ വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു. സ്ത്രീ എതിര്‍ത്തതോടെ ക്രൂരമായി മര്‍ദ്ദിച്ചു.
ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. അറസ്റ്റിലായ 14 കാരന്‍ കുറ്റം സമ്മതിച്ചു. പിന്നാലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി . 14 കാരന് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മരിച്ച യുവതിയുടെ ബന്ധുക്കള്‍ ദേശീയ പാത ഉപരോധിച്ചു. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുകു ഫോണിലൂടെ ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് മൂന്നു മണിക്കൂര്‍ നീണ്ട റോഡ് ഉപരോധം അവസാനിപ്പിച്ചത്.