CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 10 Minutes 3 Seconds Ago
Breaking Now

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ; ആറിടത്ത് ഇടത് ; കോണ്‍ഗ്രസിനേക്കാള്‍ ലീഡെടുത്ത് എല്‍ജെപി

ഇന്ത്യ സഖ്യത്തില്‍ 34 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ ലീഡെടുത്ത് എന്‍ഡിഎ. മുന്നണിയില്‍ ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മത്സരത്തിലാണ് ബിജെപിയും ജനതാദള്‍ യുണൈറ്റഡും. 62 ഇടത്ത് ജെഡിയു ലീഡ് ചെയ്യുമ്പോള്‍ 59 ഇടത്ത് ബിജെപിക്കാണ് മുന്നേറ്റം.

ഇന്ത്യ സഖ്യത്തില്‍ 34 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതേസമയം എന്‍ഡിഎയുടെ ഭാഗമായ ചിരാഗ് പസ്വാന്റെ ലോക് ജന ശക്തി പാര്‍ട്ടിയ്ക്ക് 15 സീറ്റ് ലീഡുണ്ട്. കോണ്‍ഗ്രസിന്റെ ലീഡ് പത്തു സീറ്റാണ്. 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെങ്കില്‍ 29 ഇടത്താണ് എല്‍ജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നത്.

ഇടതുപാര്‍ട്ടികളില്‍ സിപിഐഎംഎല്ലിന് നാലിടത്തും സിപിഎമ്മിനും സിപിഐയ്ക്ക് ഒരിടത്തും ലീഡുണ്ട്. 

2020 ല്‍ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന്റെ മോശം പ്രകടനം മൂലം പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി. 144 ല്‍ മത്സരിച്ച ആര്‍ജെഡി 74 സീറ്റില്‍ വിജയിച്ചപ്പോള്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റിലാണ് ജയിച്ചത്. ബിജെപിയ്ക്ക് 74, ജെഡിയുവിന് 43 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റു നില.




കൂടുതല്‍വാര്‍ത്തകള്‍.