CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 6 Seconds Ago
Breaking Now

12 വയസുകാരന് ക്രൂരമര്‍ദനം, തല ഭിത്തിയിലിടിപ്പിച്ചു, ശരീരത്തിലാകെ മുറിപ്പാടുകള്‍; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്റെ പ്രകോപനത്തിന് കാരണം.

എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആണ്‍സുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആണ്‍ സുഹൃത്തും ഒരുവീട്ടിലാണ് കഴിയുന്നത്. കുട്ടി അമ്മക്കൊപ്പം കിടക്കുന്നതില്‍ പ്രകോപിതനായിട്ടാണ് ആണ്‍സുഹൃത്ത് ഇത്തരത്തില്‍ ക്രൂരമായി പെരുമാറിയത്. അമ്മയുടെ ആണ്‍സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. ബാത്‌റൂമിന്റെ ഡോറിലിടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. 

അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അമ്മ ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചില്‍ നഖം കൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പൊലിസ് വ്യക്തമാക്കുന്നു. കേസില്‍ അമ്മയാണ് ഒന്നാം പ്രതി. അമ്മയുടെ ആണ്‍സുഹൃത്ത് രണ്ടാം പ്രതിയാണ്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇരുവരും അറസ്റ്റിലായിട്ടുണ്ട്.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.