CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 38 Seconds Ago
Breaking Now

സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറയില്‍ കളി തുടങ്ങി; ബജറ്റ് പൊളിവാകുമെന്ന് ഉറപ്പിച്ച് ലേബര്‍ എംപിമാര്‍; മൂന്ന് മാസത്തിനുള്ളില്‍ കപ്പല്‍ ശരിയായി സഞ്ചരിച്ചില്ലെങ്കില്‍ കഥ കഴിയുമെന്ന് മുന്നറിയിപ്പ് നല്‍കി മുന്‍ ലേബര്‍ ഹോം സെക്രട്ടറി; രാഷ്ട്രീയ പരിചയമുള്ള ആരെയെങ്കിലും കൂടെ നിര്‍ത്താന്‍ ഉപദേശം

ബജറ്റിന് തൊട്ടുമുന്‍പ് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗവണ്‍മെന്റിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കപ്പല്‍ ഏതാനും നാളുകളായി ചുഴിയിലും, കൊടുങ്കാറ്റുകളിലും പെട്ട് ആടിയുലയുകയാണ്. ഏതെങ്കിലും ഒരു വിഷയം ശരിയാക്കുമ്പോള്‍ തൊട്ടുപിന്നാലെ അടുത്ത പ്രശ്‌നം എത്തും. എന്നാല്‍ രാഷ്ട്രീയത്തില്‍ ഉപരിയായി പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വരെ ഗവണ്‍മെന്റിന് വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ അത് സ്റ്റാര്‍മറുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസിന്റെ വാള്‍ തൂങ്ങിനില്‍ക്കുന്ന അവസ്ഥയാണ് സമ്മാനിക്കുന്നത്. 

അടുത്ത മൂന്ന് മാസത്തില്‍ കപ്പലിന്റെ ഗതി നിയന്ത്രിക്കാന്‍ ക്യാപ്റ്റന് കഴിയാത്ത പക്ഷം കീര്‍ സ്റ്റാര്‍മറുടെ കഥ കഴിയുമെന്നാണ് മുന്‍ ലേബര്‍ ഹോം സെക്രട്ടറി കൂടിയായ ലോര്‍ഡ് ഡേവിഡ് ബ്ലങ്കറ്റ് നല്‍കുന്ന മുന്നറിയിപ്പ് പറയുന്നു. ഇതിന് സാധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരികയെന്നും അദ്ദേഹം വ്യക്തമാക്കി. 

ചുറ്റുമുള്ള സ്വന്തം ടീമിനെ മെച്ചപ്പെടുത്താനും, നിയന്ത്രണം പിടിക്കാന്‍ രാഷ്ട്രീയ അനുഭവമുള്ള ആരെയെങ്കിലും നിയോഗിക്കാനും ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം ചൂണ്ടിക്കാണിച്ചു. വെസ് സ്ട്രീറ്റിംഗ് നേതൃസ്ഥാനത്തിനായി ശ്രമിക്കുന്നുവെന്ന തരത്തില്‍ ബ്രീഫിംഗ് നല്‍കിയതിന് പിന്നില്‍ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയാണെന്നാണ് കരുതുന്നത്. 

ബജറ്റിന് തൊട്ടുമുന്‍പ് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗവണ്‍മെന്റിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം നാല് നേതാക്കള്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള തയ്യാറെടുപ്പുകളിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ സ്ട്രീറ്റിംഗ് തന്നെയാണ് മുന്നില്‍. ആഞ്ചെല റെയ്‌നര്‍, ഷബാന മഹ്മൂദ്, എഡ് മിലിബന്ദ് എന്നിവരുടെ അനുകൂലികളും പിന്തുണ അറിയിച്ച് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. റീവ്‌സിന് ഇന്‍കം ടാക്‌സ് വര്‍ദ്ധന അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നതോടെ സ്റ്റാര്‍മര്‍ക്ക് എതിരായ വെല്ലുവിളി വര്‍ദ്ധിക്കുകയാണ് ചെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.