CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Seconds Ago
Breaking Now

ഭവനവില ഉയരും; ശരാശരി ഭവനങ്ങളുടെ മൂല്യം 2030 ആകുന്നതോടെ 33,000 പൗണ്ട് വര്‍ദ്ധിക്കുമെന്ന് ഒബിആര്‍; പുതിയ പ്രോപ്പര്‍ട്ടി ടാക്‌സുകളുടെ ബലത്തില്‍ വീടുകള്‍ക്ക് ഇനിയും വിലയേറും; റീവ്‌സിന്റെ ബജറ്റ് ഭവനവിപണിയെ ബാധിക്കുന്നത് എങ്ങനെ?

2 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് കൗണ്‍സില്‍ ടാക്‌സ് സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നതാണ് മറ്റൊരു പ്രഖ്യാപനം

ബ്രിട്ടനില്‍ ശരാശരി ഭവനങ്ങളുടെ മൂല്യം 2030 ആകുന്നതോടെ 33,000 പൗണ്ട് വര്‍ദ്ധിക്കുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനങ്ങള്‍. 2030-ല്‍ ശരാശരി ഭവനവില 305,000 പൗണ്ടിന് അരികിലേക്കാണ് എത്തിച്ചേരുകയെന്ന് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു. 2026 മുതല്‍ ശരാശരി 2.5 ശതമാനം വീതം വില ഉയരാന്‍ തുടങ്ങുമെന്നാണ് കണക്കാക്കുന്നത്. 

ലാന്‍ഡ് രജിസ്ട്രി കണക്കുകള്‍ പ്രകാരം നിലവില്‍ ശരാശരി 271,500 പൗണ്ടിനാണ് വീട് വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 12 ശതമാനത്തോളമാണ് വിലയില്‍ വര്‍ദ്ധന ഉണ്ടായത്. ഭാവിയിലെ ഭവനവില്‍പ്പനയ്ക്ക് പുറമെ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിലെ എണ്ണത്തിലും ഒബിആര്‍ പ്രവചനങ്ങള്‍ ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്. 

2024-ല്‍ 1.1 മില്ല്യണ്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളാണ് നടന്നതെങ്കില്‍ 2029-ല്‍ ഇത് ഏകദേശം 1.3 മില്ല്യണിലേക്ക് വര്‍ദ്ധിക്കുമെന്നാണ് ഒബിആര്‍ പ്രതീക്ഷിക്കുന്നത്. മാര്‍ച്ചിലെ പ്രവചനങ്ങളില്‍ നിന്നും 155,000 ഇടപാടുകള്‍ കുറയുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 

2029/30 വര്‍ഷമാകുന്നതോടെ നിര്‍മ്മിക്കുന്ന പുതിയ വീടുകളുടെ എണ്ണവും മാര്‍ച്ചിനെ അപേക്ഷിച്ച് 10,000 കുറവാകുമെന്ന് ഒബിആര്‍ പ്രതീക്ഷിക്കുന്നു. ഗവണ്‍മെന്റിന്റെ നികുതി നയങ്ങളാണ് ഹൗസിംഗ് പ്രവചനങ്ങളെ പിന്നില്‍ നിന്നും കുത്തിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ രണ്ട് പ്രോപ്പര്‍ട്ടി ടാക്‌സുകളാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. റെന്റല്‍ വരുമാനം നേടുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും 2027 ഏപ്രില്‍ മുതല്‍ കൂടുതല്‍ നികുതി പിരിക്കുമെന്ന് റീവ്‌സ് പ്രഖ്യാപിച്ചു. സാധാരണ ഇന്‍കം ടാക്‌സ് നിരക്കുകളേക്കാള്‍ 2 ശതമാനം പോയിന്റ് കൂടുതലാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് നല്‍കേണ്ടി വരിക. 

2 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് കൗണ്‍സില്‍ ടാക്‌സ് സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തുന്നതാണ് മറ്റൊരു പ്രഖ്യാപനം. നിലവിലെ കൗണ്‍സില്‍ ടാക്‌സിന് പുറമെയാണ് ഇത്. 2500 പൗണ്ടാണ് ഈ വീടുകളുടെ വാര്‍ഷിക നികുതി. 5 മില്ല്യണ്‍ പൗണ്ടിന് മുകളില്‍ 7500 പൗണ്ടും ചാര്‍ജ്ജ് ഈടാക്കും. ഇംഗ്ലണ്ടിലെ 1 ശതമാനത്തില്‍ താഴെ വീടുകളാണ് 2 മില്ല്യണ്‍ പൗണ്ടിന് മുകളിലെന്നാണ് ഹവണ്‍മെന്റ് കണക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.