CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 4 Seconds Ago
Breaking Now

ബജറ്റ് ഇന്ന്, വരുന്നത് ദുരിതമോ, ആശ്വാസമോ? ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിട്ട് ചീത്തപ്പേര് മാറ്റാന്‍ റീവ്‌സ്; ലേബര്‍ എംപിമാരെ സ്വന്തം സൈഡില്‍ നിര്‍ത്താനും പോരാടണം; കണ്ടെത്താനുള്ളത് 20 ബില്ല്യണ്‍ പൗണ്ട്

ബജറ്റ് പ്രഖ്യാപനങ്ങള്‍ സ്റ്റാര്‍മറുടെ പ്രധാനമന്ത്രി പദവിയുടെ ആയുസ്സും തീരുമാനിക്കും

ബ്രിട്ടന്റെ ജീവിതച്ചെലവ് പ്രതിസന്ധിയെ നിയന്ത്രിക്കുമെന്ന് വാഗ്ദാനം ചെയ്ത് ബജറ്റ് അവതരിപ്പിക്കാന്‍ റേച്ചല്‍ റീവ്‌സ്. കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ധനകാര്യ പ്രഖ്യാപനങ്ങളാണ് ചാന്‍സലര്‍ നടത്തുന്നതെന്നതിനാല്‍ ഇതിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. 

സമ്പദ് വ്യവസ്ഥയെ നിലയ്ക്ക് നിര്‍ത്താന്‍ പര്യാപ്തമായ, ആവശ്യമായ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ചാന്‍സലര്‍ കോമണ്‍സില്‍ വ്യക്തമാക്കും. പ്രതീക്ഷിച്ചതിലും മോശമായ വളര്‍ച്ചാ പ്രവചനങ്ങള്‍ മൂലം ബില്ല്യണ്‍ കണക്കിന് പൗണ്ടാണ് നികുതി ഇനത്തില്‍ റീവ്‌സിന് കണ്ടെത്തേണ്ടത്. 

ഇന്‍കം ടാക്‌സ് വര്‍ദ്ധന ഉള്‍പ്പെടെ നേരത്തെ തീരുമാനിച്ചെങ്കിലും ഇതുമായി മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതിനാല്‍ ലേബര്‍ എംപിമാരെ സ്വന്തം ഭാഗത്ത് നിലനിര്‍ത്താന്‍ ചാന്‍സലര്‍ക്ക് പോരാട്ടം നടത്തേണ്ടി വരും. ബജറ്റിന് മുന്‍പ് തന്നെ പല വിവരങ്ങളും ചോര്‍ന്നതും ഗവണ്‍മെന്റിന് നാണക്കേടായി. എന്നാല്‍ ഇത് വിപണികള്‍ക്ക് പെട്ടെന്നുള്ള ഷോക്ക് ഒഴിവാക്കാനുള്ള ആലോചിച്ചുള്ള നീക്കമാണെന്നാണ് വിവരം. 

30 വര്‍ഷത്തിനിടെ ആദ്യമായി റെയില്‍ നിരക്കുകള്‍ മരവിപ്പിക്കാനും, എനര്‍ജി ബില്ലുകളില്‍ ഗ്രീന്‍ നികുതികള്‍ കുറയ്ക്കാനും, 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് നീക്കം ചെയ്യാനും റീവ്‌സ് തയ്യാറാകുമെന്നാണ് കരുതുന്നത്. ഇന്‍കം ടാക്‌സ് പദ്ധതി ഉപേക്ഷിച്ചതിനാല്‍ വലിയ ആഘാതമായി മാറാത്ത ചെറിയ നികുതി വര്‍ദ്ധനവുകളെയാണ് ഇവര്‍ ആശ്രയിക്കുക. ഫ്യൂവല്‍ ഡ്യൂട്ടി 5 പെന്‍സ് കുറച്ചത് പിന്‍വലിക്കാനുള്ള നീക്കവും ഉപേക്ഷിച്ചുവെന്നാണ് വിവരം. 

ഇന്‍കം ടാക്‌സ് പരിധി മരവിപ്പിക്കല്‍, സാലറി സാക്രിഫൈസ് സ്‌കീമിന് പരിധി ഏര്‍പ്പെടുത്തല്‍, വാതുവെപ്പിന് നികുതി, ഇലക്ട്രിക് വാഹനങ്ങള്‍ പേ-പെര്‍-മൈല്‍ സ്‌കീം, ഉയര്‍ന്ന മൂല്യമുള്ള വീടുകള്‍ക്ക് പ്രോപ്പര്‍ട്ടി ടാക്‌സ് എന്നിവയാണ് സാധ്യത കല്‍പ്പിക്കുന്ന പദ്ധതികള്‍. 




കൂടുതല്‍വാര്‍ത്തകള്‍.