
















ഔദ്യോഗികമായി തന്റെ രണ്ടാം ബജറ്റ് അവതരണം നടത്തുന്നതിന് മുന്‍പ് രേഖകള്‍ അബദ്ധത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ചോര്‍ന്ന ബജറ്റ് അവതരിപ്പിക്കേണ്ട ഗതികേട് നേരിട്ട് ചാന്‍സലര്‍. 26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകളാണ് റേച്ചല്‍ റീവ്‌സ് ബ്രിട്ടനിലെ ജനങ്ങള്‍ക്ക് മുകളില്‍ ഇട്ടിരിക്കുന്നത്.
ലേബര്‍ ഗവണ്‍മെന്റിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ധനകാര്യ പ്രഖ്യാപനം അബദ്ധത്തില്‍ പുറത്തുവിട്ടത്. ഇന്‍കം ടാക്‌സ് അടയ്ക്കുന്ന പരിധികള്‍ 2030 വരെ മരവിപ്പിച്ച് നിര്‍ത്താന്‍ ചാന്‍സലര്‍ തീരുമാനിച്ചു. ഇതുവഴി ട്രഷറിയിലേക്ക് 8 ബില്ല്യണ്‍ പൗണ്ട് ഒഴുകും. ഇതോടെ ബേസ് റേറ്റ് നികുതിദായകരുടെ പട്ടികയിലേക്ക് 780,000 പേര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടും, 920,000 പുതിയ ഉയര്‍ന്ന നികുതിദായകരും വന്നുചേരും.
പ്രധാന പ്രഖ്യാപനങ്ങള്‍:
- ഇന്‍കം ടാക്‌സ് മരവിപ്പിക്കല്‍ വഴി 8 ബില്ല്യണ്‍ പൗണ്ട്
- സാലറി സാക്രിഫൈസ് പെന്‍ഷന്‍ സ്‌കീമില്‍ 4.7 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന
- പ്രോപ്പര്‍ട്ടി, ഷെയര്‍, സേവിംഗ്‌സ് നികുതി വര്‍ദ്ധനവുകള്‍ വഴി 2.1 ബില്ല്യണ്‍ പൗണ്ട്
- 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് നിര്‍ത്തലാക്കുന്നതിലൂടെ 3 ബില്ല്യണ്‍ പൗണ്ട്
- ഫ്യൂവല്‍ ഡ്യൂട്ടി ഒരു വര്‍ഷത്തേക്ക് കൂടി മരവിപ്പിച്ചു
- ഇലക്ട്രിക് കാറുകളില്‍ 1.4 ബില്ല്യണ്‍ നികുതി
- ബെറ്റിംഗില്‍ 1.1 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി
ബജറ്റ് സഭയില്‍ അവതരിപ്പിക്കാന്‍ 30 മിനിറ്റ് ബാക്കിനില്‍ക്കവെയാണ് തന്റെ ബജറ്റ് പ്രസിദ്ധീകരിക്കപ്പെട്ടതായി റീവ്‌സ് തിരിച്ചറിയുന്നത്. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് നിരാശാജനകവും, ഗുരുതരവുമാണെന്ന് റീവ്‌സ് പറഞ്ഞു.
മാന്‍ഷന്‍ ടാക്‌സ് രണ്ടു മില്യണ്‍ പൗണ്ടോ അതില്‍ കൂടുതലോ വിലയുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് ബാധകമാകും.
നാല് പ്രൈസ് ബാന്‍ഡുകള്‍ ഉണ്ടാകും, 2 മില്യണ്‍ പൗണ്ട് മുതല്‍ 2.5 മില്യണ്‍ പൗണ്ട് വരെ വിലയുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 2,500 പൗണ്ട് മുതല്‍ സര്‍ചാര്‍ജ് ആരംഭിക്കും. 5 മില്യണ്‍ പൗണ്ട് അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഏറ്റവും വിലയേറിയ വീടുകള്‍ക്ക് ഇത് 7,500 പൗണ്ട് വരെ ഉയരും. ഇതിലൂടെ 400 മില്യണ്‍ പൗണ്ട് സമാഹരിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പദ്ധതിയിടുന്നു,
കൗണ്‍സില്‍ ടാക്‌സില്‍ വര്‍ദ്ധനവിലൂടെ കുടുംബ ബജറ്റ് തകരും
ഏറ്റവും വിലയേറി 2.4 മില്യണ്‍ വീടുകളുടെ പുനര്‍മൂല്യ നിര്‍ണയം നടത്തുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വെളിപ്പെടുത്തി.
ഇലക്ട്രിക് വാഹന ഡ്രൈവര്‍മാര്‍ക്കും പുതിയ പേ-പെര്‍-മൈല്‍ നികുതി ഏര്‍പ്പെടുത്തും
ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് മൈലിന് ഏകദേശം 3 പെന്‍സ് ഈടാക്കും
ചൂതാട്ട വ്യവസായത്തിനും കൂടുതല്‍ നികുതി ചുമത്തും, ഇത് 1 ബില്യണ്‍ പൗണ്ടില്‍ കൂടുതല്‍ സമാഹരിക്കുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വാതുവയ്പ്പ് നികുതി ഏര്‍പ്പെടുത്തും.