
















രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിത മുമ്പ് രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതുസംബന്ധിച്ച നിര്‍ണായക ചികിത്സാ രേഖകള്‍ പുറത്ത്.രാഹുല്‍ മാങ്കൂട്ടത്തില്‍ കൈവിട്ടതോടെയാണ് അതിജീവിത ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കടുത്ത ഭീഷണിക്ക് പിന്നാലെയായിരുന്നു ജീവനൊടുക്കാന്‍ ശ്രമം. അമിതമായി മരുന്ന് കഴിച്ചായിരുന്നു ആത്മഹത്യാശ്രമം. ഒരാഴ്ചക്കാലമാണ് യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഒരുതവണ കൈ ഞരമ്പ് മുറിക്കാനും അതിജീവിത ശ്രമിച്ചു.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചപ്പോഴാണ് ആദ്യം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗര്‍ഭഛിദ്രത്തിന് പിന്നാലെയും യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭീഷണിയും സമ്മര്‍ദ്ദവും താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്.