CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 2 Seconds Ago
Breaking Now

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ 'ഒരു രക്ഷയില്ല'! പ്രസ്താവനകള്‍ വഴിതെറ്റിക്കുന്നു; ആരോപണങ്ങളുമായി ഹെല്‍ത്ത് സെക്രട്ടറി; ഡോക്ടര്‍മാരുടെ യൂണിയനുമായി കൊമ്പുകോര്‍ത്ത് വെസ് സ്ട്രീറ്റിംഗ്; ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു

സ്ട്രീറ്റിംഗും, ബിഎംഎയും തമ്മിലുള്ള ബന്ധം റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങളോടെയാണ് മോശമായത്

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അസഹനീയമായി മാറിയിട്ടുണ്ടെന്ന് ആരോപണവുമായി ഹെല്‍ത്ത് സെക്രട്ടറി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഡോക്ടര്‍മാരുടെ യൂണിയന്‍ പങ്കുവെയ്ക്കുന്നതെന്നും വിമര്‍ശിച്ചാണ് ഇവരുമായി വെസ് സ്ട്രീറ്റിംഗ് നേരിട്ട് കൊമ്പുകോര്‍ക്കുന്നത്. 

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8-നും, വൈകീട്ട് 6.30-നും ഇടയില്‍ രോഗികള്‍ക്ക് ജിപിമാരെ ഓണ്‍ലൈനില്‍ ബന്ധപ്പെടുന്നത് എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഈ നടപടിയില്‍ ബിഎംഎ മാറ്റങ്ങള്‍ വരുത്തിയതില്‍ രോഷം രേഖപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി 50,000 ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു. അസാധാരണ നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. 

ജിപിമാരുടെ വാര്‍ഷിത കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട് ഏക ഇടനിലക്കാരായി നിന്ന ബിഎംഎയെ ഈ സ്ഥാനത്ത് നിന്നും ഹെല്‍ത്ത് സെക്രട്ടറി മാറ്റിയിട്ടുണ്ട്. മന്ത്രിമാരെ ചതിയന്‍മാരെന്നും, തങ്ങളോട് നുണ പറയുന്നവരെന്നുമാണ് ബിഎംഎ ജിപി കമ്മിറ്റി നേതാക്കള്‍ കുറ്റപ്പെടുത്തിയത്. ഇതോടെയാണ് ജിപിമാരെ അഭിസംബോധന ചെയ്ത് നേരിട്ട് സ്ട്രീറ്റിംഗ് കത്തയച്ചത്. 

സ്ട്രീറ്റിംഗും, ബിഎംഎയും തമ്മിലുള്ള ബന്ധം റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങളോടെയാണ് മോശമായത്. മൂന്ന് വര്‍ഷത്തിനിടെ റെക്കോര്‍ഡ് ശമ്പളവര്‍ദ്ധന നല്‍കിയ ശേഷവും വന്‍ വര്‍ദ്ധന ആവശ്യപ്പെട്ടാണ് ഇവര്‍ സമരത്തിലുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.