CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 38 Seconds Ago
Breaking Now

ഇനി നാട്ടിലേക്ക് വിമാനം പിടിക്കുമ്പോള്‍ പോക്കറ്റ് കീറും; റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ദ്ധന മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് തിരിച്ചടി; ദൂരം അനുസരിച്ച് വ്യത്യാസം ഏറുമെന്നതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്രക്ക് ചെലവേറും

നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഏവിയേഷന്‍ നികുതി ചുമത്തുന്ന രാജ്യമാണ് യുകെ

നികുതി വര്‍ദ്ധനവുകളുടെ മഹാമഹത്തിനിടയില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സമ്മാനിച്ച മറ്റൊരു മനോഹരമായ നികുതി വര്‍ദ്ധന ആരും അത്രയൊന്നും ശ്രദ്ധിച്ചിട്ടില്ല. വിമാനയാത്രാ ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്ന എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി അടുത്ത വര്‍ഷവും, 2027-ലും വര്‍ദ്ധിപ്പിക്കുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം. യാത്രാ വിമാന നിരക്ക് ഉയരുന്നതിനൊപ്പം പ്രൈവറ്റ് ജെറ്റുകളുടെ നികുതി നാലിരട്ടിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 

ഇതോടെ നാട്ടിലേക്കുള്ള വിമാനയാത്രയ്ക്ക് ചെലവേറുമെന്നാണ് സ്ഥിരീകരണമായിട്ടുള്ളത്. ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണ് എപിഡി. ഇത് യാത്രാ നിരക്കുകളായി യാത്രക്കാരില്‍ നിന്നും പിരിച്ചെടുക്കും. യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച് ഈ നിരക്കില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. 

2026-ല്‍ എപിഡി ഉയരുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇത് 2027-ലും ആവര്‍ത്തിക്കുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം. റീട്ടെയില്‍ പ്രൈസ് ഇന്‍ഫ്‌ളേഷന് അനുസൃതമായാണ് നിരക്ക് ഉയരുന്നത്. ഇന്ത്യയിലേക്കുള്ള വിമാനയാത്രകള്‍ ഏകതേധം ബാന്‍ഡ് ബി'യിലാണ് ഉള്‍പ്പെടുന്നത്. 2001 മൈല്‍ മുതല്‍ 5500 മൈല്‍ വരെ വരുന്ന ഈ യാത്രകള്‍ക്ക് നിലവില്‍ ഇക്കണോമി ക്ലാസില്‍ 90 പൗണ്ടും, ഫസ്റ്റ് ക്ലാസില്‍ 216 പൗണ്ടുമാണ് പാസഞ്ചര്‍ ഡ്യൂട്ടി. 

എന്നാല്‍ 2027 ആകുന്നതോടെ ഇക്കണോമി നിരക്ക് 105 പൗണ്ടിലേക്കും, ഫസ്റ്റ് ക്ലാസില്‍ 251.95 പൗണ്ടിലേക്കുമാണ് ഉയരുക. ഇതോടെ നാലംഗ കുടുംബം വിമാനയാത്രക്ക് ഇറങ്ങിയാല്‍ 1000 പൗണ്ടിലേറെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഏവിയേഷന്‍ നികുതി ചുമത്തുന്ന രാജ്യമാണ് യുകെ. ഇത് ബിസിനസ്സ് യാത്രകളെയും ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.