CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 6 Minutes 2 Seconds Ago
Breaking Now

'ജോണ്‍ ബ്രിട്ടാസിന്റെ പാര്‍ട്ടിക്കാരാണ് എന്നെ മഞ്ചേരിയില്‍ വളഞ്ഞിട്ട് ആക്രമിച്ചത്'; ജോണ്‍ ബ്രിട്ടാസ് എംപിയ്ക്ക് മറുപടി

അന്ന് താന്‍ ഒളിച്ചോടിയില്ലെന്നും സകല വിചാരണയും ഒറ്റയ്ക്കാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പ്രതികരണത്തില്‍ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ് എംപിയ്ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ജോണ്‍ ബ്രിട്ടാസിന് തന്നോട് ഇത്ര സ്നേഹമുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് മഞ്ചേരിയില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചതും ആള്‍ക്കൂട്ട വിചാരണ നടത്തിയതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അന്ന് താന്‍ ഒളിച്ചോടിയില്ലെന്നും സകല വിചാരണയും ഒറ്റയ്ക്കാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു പെണ്‍കുട്ടിയും തനിക്കെതിരെ പരാതി നല്‍കിയിരുന്നില്ലെന്നും താന്‍ അവിഹിതമായ മാര്‍ഗത്തിലൂടെ ആര്‍ക്കും ഗര്‍ഭമുണ്ടാക്കിയിട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മഞ്ചേരിയില്‍ എനിക്ക് നേരെയുണ്ടായത് ആള്‍ക്കൂട്ട വിചാരണയാണ്. അന്ന് സകല വിചാരണയും ഒറ്റയ്ക്ക് നേരിട്ടയാളാണ് ഞാന്‍. അന്ന് രാത്രിയില്‍ എന്നെ കോടതിയില്‍ ഹാജരാക്കി. ജാമ്യം തന്നു. കേസ് കോടതി തളളിക്കളഞ്ഞു. അന്ന് വൈകീട്ട് തന്നെ ഞാന്‍ മാധ്യമങ്ങളെ കണ്ടു. കാരണം എനിക്കറിയാം ഞാന്‍ കുറ്റം ചെയ്തിട്ടില്ല. ഒരു പെണ്‍കുട്ടിയും എനിക്കെതിരെ പരാതി നല്‍കിയിട്ടില്ല. ഞാന്‍ ആര്‍ക്കും അവിഹിതമായ മാര്‍ഗത്തിലൂടെ ഗര്‍ഭമുണ്ടാക്കിയിട്ടില്ല. ആള്‍കൂട്ടവിചാരണയെ ഒറ്റയ്ക്ക് നേരിട്ട് വന്നയാളാണ് ഞാന്‍. അന്ന് ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയും യാതനയും ഞങ്ങള്‍ക്കല്ലേ അറിയൂ. അന്നും ഇന്നും എന്റെ കുടുംബം എന്നോടൊപ്പമുണ്ട്': രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

പൈതൃകവും പാരമ്പര്യവുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിക്കുകയാണെന്നും ഇന്‍ഡ്യ സഖ്യത്തിലെ എംപിയെ ഉപദ്രവിക്കരുതെന്നുമാണ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. തന്നെ ആക്രമിക്കുന്നത് സിപിഐഎം അല്ല കോണ്‍ഗ്രസാണ് എന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്. ഉണ്ണിത്താനെ ആക്രമിക്കുന്നതില്‍ നിന്നെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി പിന്മാാറണമെന്നും ബ്രിട്ടാസ് പറഞ്ഞു. തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നാല്‍ പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരുമെന്നും അതുകൊണ്ട് തന്നെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ നില്‍ക്കരുതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.